യു.ഡി.എഫ് വനിതാ കൂട്ടായ്മ നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലും സമീപ പ്രദേശങ്ങളിലും നടക്കുന്ന ലഹരിവില്‍പ്പനക്കെതിരേ വിരലനക്കാന്‍ തയാറാവാതെ ലഹരി മാഫിയയെ തഴച്ചുവളരാന്‍ മൗനാനുവാദം നല്‍കുന്ന നഗരസഭാധികൃതരുടെ നടപടിക്കെതിരേ യു.ഡി.എഫ് വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
സി.പി.എം നേതൃത്വത്തിന്റെ ഒത്താശയോടെ പുതിയ ബസ് സ്റ്റാന്‍ഡിലെ പെട്ടിക്കടകളില്‍ വര്‍ഷങ്ങളായി നടത്തി വരുന്ന ലഹരി വസ്തുക്കളുടെ വില്‍പ്പന പലതവണ പൊലിസിനേയും നഗരസഭാധികൃതരേയും ബോധ്യപ്പെടുത്തിയിട്ടും നടപടി സ്വീകരിച്ചിരുന്നില്ല.
ദിവസങ്ങള്‍ക്ക് മുന്‍പ് ഇതേ പെട്ടിക്കടകളില്‍ നിന്ന് ആയിരക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് പൊലിസ് പിടിച്ചെടുത്തത്. ജനവികാരം എതിരായതോടെ മൂന്ന് പെട്ടിക്കടകള്‍ക്കെതിരേ ഇപ്പോള്‍ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കയാണ്.
നിരവധി തവണ പൊലിസ് ഈ കടകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നഗരസഭാധികൃതര്‍ക്ക് നോട്ടീസ് നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കള്‍ കറ്റപ്പെടുത്തി. മേലില്‍ ഈ കടകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന പക്ഷം യു.ഡി.എഫ് ശക്തമായ പ്രക്ഷോഭത്തിന് തയാറാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി വി.വി സുധാകരന്‍ പറഞ്ഞു.
മാര്‍ച്ചില്‍ പി.പി രത്‌ന വല്ലി , ശ്രീജാ റാണി, പി.കെ സലീന, ടി.കെ സുമ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."