അഞ്ചരക്കണ്ടിയില്‍ ആര്‍.എസ്.എസ് കാര്യാലയം കത്തിച്ചു
കൂത്തുപറമ്പ്: അഞ്ചരക്കണ്ടിക്കടുത്ത് ചാമ്പാട് ആര്‍.എസ്.എസ് കാര്യാലയവും വിവേകാനന്ദ സേവാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടം കത്തിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. ഇരുനിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങള്‍, നേതാക്കളുടെ ഫോട്ടോ, കൊടികള്‍ തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചു. വാതില്‍ തകര്‍ത്ത് അകത്തുകടന്നു ഒരു സംഘം തീയിടുകയായിരുന്നു. കൂത്തുപറമ്പില്‍ നിന്ന് അഗ്നിശമന സേനയെത്തിയാണു തീയണച്ചത്. സംഭവത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി ധര്‍മടം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചാമ്പാട്, അഞ്ചരക്കണ്ടി മേഖലകളില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. കൂത്തുപറമ്പ് സി.ഐ കെ പ്രേംസദന്‍, എസ്.ഐ കെ.ജെ വിനോയി എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."