HOME
DETAILS
MAL
ആര്.സി.സിയില്‍ ചികിത്സയിലിരിക്കേ ഡോക്ടര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം
backup
April 12 2018 | 18:04 PM
തിരുവനന്തപുരം: റീജ്യനല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ വനിതാ ഡോക്ടര്‍ മരിച്ചതിനെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശം. സംഭവത്തെക്കുറിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്കാന് മന്ത്രി കെ.കെ ശൈലജ ആരോഗ്യ സെക്രട്ടറിയോട് നിര്‍ദേശിച്ചിട്ടുണ്ട്.
ആര്.സി.സിയിലെ ചികിത്സാപ്പിഴവ് കൊണ്ടാണ് തന്റെ ഭാര്യ ഡോ.മേരി മരിച്ചതെന്ന് ഡോ. റെജി ആരോപണം ഉന്നയിച്ചിരുന്നു. 2017ലായിരുന്നു മേരിക്ക് സ്പീളീനില് ലിംഫോമ എന്ന അസുഖം ബാധിച്ചത്. തുടര്‍ന്ന് ആര്.സി.സിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പ്ലീഹ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. പ്ലീഹ നീക്കം ചെയ്യാനുള്ള ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കിടെയുണ്ടായ പിഴവുകളെ തുടര്‍ന്ന് മേരി മാര്‍ച്ച് 18ന് മരിച്ചു.
സംഭവത്തില്‍ ആര്.സി.സിയിലെ ഡോക്ടര്‍മാര്‍ക്കിടയില്‍ അഭിപ്രായഭിന്നത ഉടലെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."