HOME
DETAILS

ഫിലമെന്റ് ബള്‍ബ് രഹിത കേരളം പദ്ധതി നടപ്പാക്കാന്‍ ആലോചന: മുഖ്യമന്ത്രി

  
backup
April 12 2018 | 20:04 PM

%e0%b4%ab%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b4%b3%e0%b5%8d%e2%80%8d%e0%b4%ac%e0%b5%8d-%e0%b4%b0%e0%b4%b9%e0%b4%bf%e0%b4%a4-%e0%b4%95%e0%b5%87

ചെറുവത്തൂര്‍ (കാസര്‍കോട് ): ഊര്‍ജസംരക്ഷണത്തിനായി പിലിക്കോട് പഞ്ചായത്ത് നടപ്പാക്കിയ ഫിലമെന്റ് ബള്‍ബ് രഹിത പദ്ധതിയുടെ മാതൃകയില്‍ ഫിലമെന്റ് ബള്‍ബ് രഹിത കേരളം പദ്ധതി നടപ്പാക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ കരട് സര്‍ക്കാര്‍ ചര്‍ച്ചചെയ്ത് കഴിഞ്ഞു. 

രാജ്യത്തെ ആദ്യ ഫിലമെന്റ് ബള്‍ബ് രഹിത പഞ്ചായത്തായി പിലിക്കോടിനെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. അത് ഇന്ധനങ്ങളില്‍ നിന്നും വെള്ളത്തില്‍ നിന്നുമാണ്. ഒരു യൂനിറ്റ് വൈദ്യുതി ഉപയോഗം കുറക്കാന്‍ കഴിഞ്ഞാല്‍ ഒരു കിലോഗ്രാം കല്‍ക്കരി കത്തിക്കുന്നത് ഒഴിവാക്കാന്‍ പറ്റും. വൈദ്യുതി ഉപയോഗം കുറയ്ക്കുന്നത് ചെലവു കുറയ്ക്കുന്നതിന് മാത്രമല്ല, ആഗോള താപനം ചെറുക്കുന്നതിനും സഹായിക്കുമെന്ന തിരിച്ചറിവിലേക്ക് ബഹുഭൂരിപക്ഷം ജനങ്ങളും എത്തിച്ചേര്‍ന്നിട്ടില്ല. വീടുകളിലും കെട്ടിടങ്ങളിലും സോളാര്‍ പാനല്‍ സ്ഥാപിച്ച് വൈദ്യുതി കണ്ടെത്താനുള്ള പദ്ധതികള്‍ നടപ്പാക്കണം. നാളത്തെ തലമുറക്കുവേണ്ടിയുള്ള നിസ്വാര്‍ഥ സേവനമാണ് ഇത്തരം പദ്ധതികളിലൂടെ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  an hour ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago