ലീഗിന് ഡല്‍ഹിയില്‍ ആസ്ഥാനം നിര്‍മിക്കും
തിരുവനന്തപുരം: ഡല്‍ഹിയില്‍ മുസ്ലിംലീഗിന് ആസ്ഥാനം നിര്‍മിക്കാന്‍ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചു.
ലൈബ്രറി ഉള്‍പ്പെടെ പഠന ഗവേഷണങ്ങള്‍ക്ക് സഹായകമാകുന്ന രീതിയില്‍ വിപുലമായ സംവിധാനങ്ങളോടു കൂടിയായിരിക്കും മന്ദിരം.
പാര്‍ട്ടി മെമ്പര്‍ഷിപ്പ് ഫീസ് 10 രൂപയായി വര്‍ധിപ്പിക്കും. ഇതില്‍ പത്തു ശതമാനം ദേശീയ സമിതിയുടെ വിഹിതമായിരിക്കും. യൂത്ത്ലീഗ്, എം.എസ്.എഫ്, എസ്.ടി.യു, വനിതാ ലീഗ് എന്നിവയ്ക്കുപുറമെ നാലു പോഷക ഘടകങ്ങള്‍ക്കൂടി യോഗം അംഗീകാരം നല്കി. കര്‍ഷകര്‍ക്കായി ഓള് ഇന്ത്യ ഫാര്‍മേഴ്സ് ഫോറം, ഉദ്യോഗസ്ഥരും അധ്യാപകരും ടെക്നോക്രാറ്റുകളും അഭിഭാഷകരുമുള്‍പ്പെട്ട ഓള് ഇന്ത്യ പ്രൊഫഷണല്‍ ഫോറം, വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഓള് ഇന്ത്യ കെ.എം.സി.സി, വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രവാസി സംഘടനകളായി കെ.എം.സി.സി- ഖാഇദെമില്ലത്ത് ഫോറം എന്നിവയ്ക്കാണ് അംഗീകാരം നല്‍കിയത്. ഇവര്‍ക്കു പാര്‍ട്ടി സംഘടനാ സംവിധാനത്തിലും പ്രാതിനിധ്യം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."