കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ പിന്മാറ്റം മലബാറിന്റെ വികസനക്കുതിപ്പിന് തിരിച്ചടിയായി: സെമിനാര്‍
കൊണ്ടോട്ടി: കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ പിന്മാറ്റം മലബാറിന്റെ വികസനക്കുതിപ്പിന് തിരിച്ചടിയെന്ന് സെമിനാര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ 30-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചാണ് 'മലബാറിന്റെ സാമ്പത്തിക വികസനത്തില്‍ വിമാനത്താവളത്തിന്റെ സ്വാധീനം' എന്ന വിഷയത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി സെമിനാര്‍ സംഘടിപ്പിച്ചത്. മലബാറിന്റെ ആയുര്‍വേദ ചികിത്സാ മേഖലയില്‍ വരെ വലിയ വിമാനങ്ങളുടെ പിന്മാറ്റം പ്രതിഫലിച്ചിട്ടുണ്ടെന്ന് ചടങ്ങില്‍ പ്രബന്ധമവതരിപ്പിച്ച പ്രൊഫ.എ.പി അബ്ദുല്‍ വഹാബ് പറഞ്ഞു.
വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് എത്താന്‍ വിദേശികള്‍ ആഗ്രഹിക്കുമ്പോള്‍ ഇവര്‍ക്ക് കൊച്ചിയിലേക്കാണ് വിമാന യാത്രാ സൗകര്യമുള്ളത്.
ഇതോടെ ആലപ്പുഴയും മൂന്നാറും കണ്ട് അവര്‍മടങ്ങുന്നു. വിമാനത്താവളത്തിന് സ്ഥലമേറ്റെടുപ്പിന് ജനം സഹകരിച്ചതാണ്. സ്ഥലമേറ്റെടുപ്പിന്റെ പേരില്‍ രണ്ടും മൂന്നും തവണ കുടിയൊഴിപ്പിക്കപ്പെടുമ്പോഴാണ് പ്രതിഷേധമുണ്ടാകുന്നതെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.മുഹമ്മദ് ബഷീര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജെ.ടി രാധാകൃഷ്ണ അധ്യക്ഷനായി.
മുന്‍ ഡയറക്ടര്‍ സി.വിജയകുമാര്‍, കാലിക്കറ്റ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ഐപ്പ് തോമസ്, പ്രൊഫ.അരുണ്‍ വേലായുധന്‍, മലബാര്‍ ഡവലപ്പ്‌മെന്റ് ഫോറം പ്രവര്‍ത്തകരായ ഹസന്‍ തിക്കോടി,കെ.എം.ബഷീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."