ലോകമത സമ്മേളനം 19 മുതല്‍
കൊച്ചി: വേള്‍ഡ് ഫെലോഷിപ്പ് ഓഫ് ഇന്റര്‍ റിലീജിയസ് കൗണ്‍സില്‍, ബംഗളൂരു ധര്‍മ്മരാം വിദ്യാക്ഷേത്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 13ാമത് ലോക മതസമ്മേളനം ബംഗളൂരുവില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ബംഗളൂരു ധര്‍മരാം വിദ്യാക്ഷേത്രത്തില്‍ ഫാ. ആല്‍ബര്‍ട്ട് നഗറില്‍ 19 മുതല്‍ 21 വരെയാണ് സമ്മേളനം. മതസാഹോദര്യവും സമാധാനവും ലോകത്ത് സംജാതമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അംഗീകരിക്കുക, ആദരിക്കുക, വൈവിധ്യങ്ങളെ ആഘോഷമാക്കുക എന്ന വിഷയത്തെ അധിഷ്ഠിതമാക്കി മത സമ്മേളനം നടത്തുന്നത്.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി 250ഓളം പ്രതിനിധികള്‍ സംബന്ധിക്കും. 19ന് രാവിലെ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്വാമി സദാശിവനാനന്ദ അധ്യക്ഷനാകും.
ജസ്റ്റിസ് പി.കെ ഷംസുദ്ദീന്, ഡോ. കെ.സുബ്രഹ്മണ്യം,ഡോ. കുര്യന് കാച്ചപ്പിള്ളി തുടങ്ങിയവര്‍ സംബന്ധിക്കും. വൈവിധ്യങ്ങളുടെ ആഘോഷം എന്ന വിഷയത്തില്‍ ഡോ സി.വി ആനന്ദബോസ് പ്രബന്ധം അവതരിപ്പിക്കും .സമാധാന റാലി ബംഗളൂരു ബിഷപ്പ് ഡോ. ബര്‍ണാര്‍ഡ് മോറസ് ഉദ്ഘാടനം ചെയ്യും. സ്വാമി സദാശിവനാനന്ദ, ഫാ.റോബി കണ്ണന്‍ചിറ, കെ.എസ് ശോഭ, കെ.എച്ച് ഷെഫീഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."