മതേതര രാഷ്്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഫാസിസത്തിനെതിരേ പോരാടുക: സാദിഖലി തങ്ങള്‍
തിരുവനന്തപുരം: മതേരതര രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് ഫാസിസത്തിനെതിരേ പോരാടാന്‍ മുസ്‌ലിം ലീഗ് സംസ്ഥാന ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു.
പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തിനു ശേഷം ഗാന്ധിപാര്‍ക്കിലെ ശിഹാബ് തങ്ങള്‍ നഗറില്‍ ചേര്‍ന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയത്തില്‍ മുസ്‌ലിം ലീഗ് മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യങ്ങള്‍ക്കും ആശയങ്ങള്‍ക്കും പ്രസക്തിയേറുകയാണ്. ഇന്ത്യന്‍ ദേശീയതയെ തകര്‍ക്കുന്ന സമീപനമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും പകര്‍ന്നുനല്‍കിയ പാരമ്പര്യത്തിലൂടെയാണ് യു.പി.എ സര്‍ക്കാര്‍ ഇന്ത്യയെ മുന്നോട്ടു നയിച്ചത്.
എന്നാല്‍ മോദി സര്‍ക്കാര്‍ അതെല്ലാം അട്ടിമറിച്ച് രാജ്യത്തെ നശിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധിജിയില്ലാത്തതും നെഹ്‌റു ഇല്ലാത്തതും മുസ്‌ലിംകള്‍ ഇല്ലാത്തതും കോണ്‍ഗ്രസ് ഇല്ലാത്തതുമായ ഇന്ത്യയാണ് ബി.ജെ.പിക്ക് സ്വപ്നം കാണുന്നതെന്ന് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ പറഞ്ഞു.പകരം അവര്‍ സമ്മാനിക്കാന്‍ പോകുന്നത് മണ്ടന്മാരുടെയും വിഡ്ഡികളുടെയും ഇന്ത്യയാണ്.
അതിന് അവസരമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദിയെയും പിണറായി വിജയനെയും പിടിച്ചുപുറത്താക്കാതെ ഇന്ത്യയും കേരളവും രക്ഷപ്പെടില്ലെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മോദി ഇന്ത്യയെയും പിണറായി കേരളത്തെയും നശിപ്പിച്ചുകൊണ്ടിരിക്കുന്നു.
മോദി പരാജയമാണെന്ന് നാലു വര്‍ഷം കൊണ്ട് തെളിഞ്ഞപ്പോള്‍ പിണറായി തന്റെ പരാജയം രണ്ടു വര്‍ഷം കൊണ്ടു തന്നെ വ്യക്തമാക്കിത്തന്നെന്നും അദ്ദേഹം പറഞ്ഞു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, എം.പി അബ്ദുസമദ് സമദാനി, സിറാജ് ഇബ്രാഹിം സേട്ട്, ഡോ.എം.കെ മുനീര്‍, ബീമാപള്ളി റഷീദ്, പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."