ഈരാറ്റുപേട്ട ടൗണില്‍ 11 കെ.വി ഫീഡര്‍, ഏരിയല്‍ ബഞ്ച്ഡ് കേബിളിലേക്ക് മാറുന്നു
ഈരാറ്റുപേട്ട: മുനിസിപ്പല്‍ നഗരപ്രദേശങ്ങള്‍ 11 കെ.വി ഫീഡര്‍ ലൈന്‍ ഏരിയല്‍ ബഞ്ച്ഡ് കേബിള്‍ (എ.ബി.സി.)സംവിധാനത്തിലേക്ക് മാറുന്നു. ഇതിന്റെ ഭാഗമായി വ്യാപാരികള്‍, ജനപ്രതിനിധികള്‍, കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥര്‍ എന്നിവരുടെ യോഗം ഈരാറ്റുപേട്ട ടി.ബിയില്‍ ചേര്‍ന്ന് കേബിള്‍ സ്ഥപിക്കുന്നതിന് തീരുമാനമായി.
7.8 കിലോമീറ്റര്‍ ദൂരമാണ് എ.ബി.സി കേബിളുകള്‍ സ്ഥാപിക്കുന്നത്. ഇതിന്റെ ഭാഗമായ സബ് സ്റ്റേഷന് മുതല്‍ കടുവാമുഴി വരെ അണ്ടര്‍ ഗ്രൗണ്ട് കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ നേരത്തെ പൂര്‍ത്തികരിച്ചിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് അടുത്ത ഘട്ടമായി വൈദ്യുതി പോസ്റ്റുകളില്‍ കേബിള്‍ സ്ഥാപിക്കുന്നത്. ചുരുങ്ങിയ ഇടങ്ങളില്‍ പുതിയ പോസ്റ്റുകള്‍ സ്ഥാപിക്കേണ്ടി വരുമെന്നതിനാല്‍ വൈദ്യതി ബന്ധം തടസപ്പെടുമെന്നത് കണക്കിലെടുത്താണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ യോഗം ചേര്‍ന്നതെന്ന് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബുജാന് പറഞ്ഞു. കടുവാമുഴിയില്‍ നിന്നും മുട്ടം കവല, ഇളപ്പുങ്കല്‍ ജംഗ്ഷന്, മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, എം.ഇ.എസ്. ജംഗ്ഷന്, മറ്റക്കാട്, ചേന്നാട് കവല എന്നിവിടം വരെയാണ് ഏരിയല്‍ കേബിളുകള്‍ സ്ഥാപിക്കുന്നത്. ഈ സമ്പത്തിക വര്‍ഷം തന്നെ രണ്ടാം ഘട്ടമായി ടൗണിലെ ബാക്കി ഭാഗങ്ങളും കേബിള്‍ സ്ഥാപിക്കും. യോഗത്തില്‍ പി.സി. ജോര്‍ജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.
നഗരസഭാ ചെയര്മാന് റ്റി.എം റഷീദ് നഗരസഭാ കൗണ്‍സിലര്‍മാര്‍, കെ.എസ്.ഇബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബുജാന് വ്യാപാരി പ്രതിനിധികള്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."