HOME
DETAILS

ചന്തക്ക് സമാനമായി പട്ടാമ്പി താലൂക്ക് ഓഫിസ്

  
backup
April 13 2018 | 05:04 AM

%e0%b4%9a%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a8%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be

 

പട്ടാമ്പി: പരാധീനതകളുടെ നടുവിലാണ് പട്ടാമ്പി മിനി സിവില്‍ സ്റ്റേഷന്‍. വളപ്പില്‍ നിറഞ്ഞുകിടക്കുന്ന മണല്‍കടത്ത് വാഹനങ്ങള്‍, കാടുപിടിച്ച് കിടക്കുന്ന പരിസരം, സര്‍വീസ് സംഘടനകളുടെ ബാനറുകളും പോസ്റ്ററുകളും ഒട്ടിച്ചുനിറച്ച ചുവരുകള്‍ എന്നിവയാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തുന്നവര്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചകള്‍.
തീര്‍ന്നില്ല, ഇപ്പോള്‍ മുകള്‍നിലയിലെ ഓഫീസുകളിലേക്ക് കയറിപ്പോകാനുള്ള ഗോവണിയുടെ കൈവരികളും തകര്‍ന്നനിലയിലാണ്. ഗോവണി കയറിപ്പോകേണ്ടവര്‍ക്ക് സുരക്ഷയേകേണ്ട കൈവരിയാണ് തകര്‍ന്നുകിടക്കുന്നത്. ഇതുമൂലം പ്രായമായവരടക്കം ദുരിതത്തിലാണ്. ഗോവണിയില്‍ സ്ഥാപിച്ച കൈവരിയുടെ മുകള്‍ഭാഗം തകര്‍ന്ന് ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയാണ്. അലുമിനീയംകൊണ്ടാണ് കൈവരി നിര്‍മിച്ചിരിക്കുന്നത്. മിനി സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നിറഞ്ഞുകിടക്കുന്ന മണ്ണ്-മണല്‍കടത്ത് വാഹനങ്ങള്‍ പൂര്‍ണമായും നീക്കംചെയ്യണമെന്നത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്.
റവന്യൂ വകുപ്പ് പലപ്പോഴായി താലൂക്കിലെ വിവിധയിടങ്ങളില്‍നിന്ന് പിടിച്ചെടുത്ത വാഹനങ്ങളാണ് ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്നത്. മഴ പെയ്യുന്നതോടെ വെള്ളം കെട്ടിക്കിടന്ന് ഡെങ്കിപ്പനി പോലുള്ള പകര്‍ച്ചവ്യാധികളുടെ കേന്ദ്രമായി സിവില്‍ സ്റ്റേഷന്‍ മാറും. ഇത് നീക്കം ചെയ്യണമെന്ന് ആരോഗ്യവകുപ്പധികൃതര്‍ താലൂക്ക് സഭയില്‍ നിരവധിതവണ ആവശ്യപ്പെട്ടിരുന്നു. ഇടയ്ക്ക് വാഹനങ്ങള്‍ ലേലം ചെയ്യുന്നുണ്ടെങ്കിലും പൂര്‍ണമായും നീക്കം ചെയ്യാനായിട്ടില്ല. സിവില്‍ സ്റ്റേഷനിലെ ചുവരുകള്‍ നിറഞ്ഞുകിടക്കുന്നത് വിവിധ സംഘടനകളുടെ ബാനറുകളും ഫ്‌ളക്‌സുകളും പോസ്റ്ററുകളുമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിച്ച പോസ്റ്ററുകളും ഇക്കൂട്ടത്തിലുണ്ട്.
പൊതുനിരത്തിന് സമാനമായ രീതിയിലാണ് സിവില്‍ സ്റ്റേഷനകത്തെ ചുവരുകള്‍. കത്ത് നല്‍കി ഗോവണി നേരെയാക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഉടന്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിവില്‍ സ്റ്റേഷന്‍ വളപ്പിലെ വാഹനങ്ങള്‍ രണ്ടുമാസത്തിനകം പൂര്‍ണമായും നീക്കം ചെയ്യാനാവുമെന്നാണ് കരുതുന്നത്. പോസ്റ്ററുകളുടെ വിഷയത്തില്‍ വിവിധ സംഘടനാപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്എടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു; പുനഃസ്ഥാപനം മൂന്ന് മണിക്കൂറിന് ശേഷം 

Kerala
  •  2 months ago
No Image

മദ്രസ്സ വിദ്യാര്‍ത്ഥികളുടെ നബിദിന ആഘോഷത്തില്‍ കൗതുകമായത് രക്ഷിതാക്കളുടെ ദഫ് പ്രദര്‍ശനം

oman
  •  2 months ago
No Image

താമരശ്ശേരി ചുരത്തില്‍ ലോറി ഡ്രൈവറെ കയ്യേറ്റം ചെയ്ത സംഭവം; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രി തന്നെ കളളനായി ചിത്രീകരിച്ചു, പൊലീസില്‍ 25% ക്രമിനലുകള്‍'; ആഞ്ഞടിച്ച് പി.വി.അന്‍വര്‍

Kerala
  •  2 months ago
No Image

താഴാതെ താപനില; ഒമാനില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍

oman
  •  2 months ago
No Image

മഴ മുന്നറിയിപ്പില്‍ മാറ്റം;ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ഹിസ്ബുല്ലയ്ക്ക് തിരിച്ചടി; കമാന്‍ഡര്‍ നബീല്‍ കൗക്കിനെ വധിച്ചെന്ന് ഇസ്‌റാഈല്‍ സൈന്യം

International
  •  2 months ago
No Image

ഓണ്‍ലൈന്‍ തട്ടിപ്പ്; കാഞ്ഞിരപ്പള്ളി സ്വദേശിനിക്ക് നഷ്ടം 1.86 കോടി രൂപ

Kerala
  •  2 months ago
No Image

കാണാതായ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് സീനിയര്‍ സൂപ്രണ്ടിനെ മരിച്ച നിലയില്‍ കണ്ടെത്തി; ജോലി സമ്മര്‍ദ്ദം മൂലമെന്ന് പരാതി

Kerala
  •  2 months ago
No Image

പ്രസംഗത്തിനിടെ ദേഹാസ്വാസ്ഥ്യം, 'മോദിയെ താഴെയിറക്കുന്നതുവരെ മരിക്കില്ല 'തിരികെയെത്തി ഖാര്‍ഗെയുടെ പ്രഖ്യാപനം

National
  •  2 months ago