നാട്ടിക മൂസ മുസ്്‌ലിയാര്‍ അനുസ്മരണം വിജയിപ്പിക്കുക: എസ്.കെ.ജെ.യു
തൃശ്ശൂര്‍: നാട്ടിക വി. മൂസ മുസ്്‌ലിയാരുടെ 17ാം ആണ്ടിനോട് അനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി ഏപ്രില്‍ 18ന് വടനാപ്പിള്ളി ഷഹനാസ് ഓഡിറ്റോറിയത്തില്‍ രാവിലെ 8.30 മുതല്‍ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം വിജയിപ്പിക്കാന്‍ സമസ്തയുടെയും പോഷക ഘടക്കങ്ങളുടെയും മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും കര്‍മരംഗത്ത് ഇറങ്ങണമെന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ല നേതാകള്‍ അഹ്വാനം ചെയ്തു. എം.പി അബ്ദുല്‍സമദ് സമദാനി ഉദ്ഘാടനം ചെയ്യുന്ന അനുസ്മരണ സമ്മേളനത്തിലേക്ക് പ്രത്യേകമായി മഹല്ല് നിവാസികളെ ക്ഷണിക്കാന്‍ ഖത്തീബുമാരും മഹല്ല് കമ്മിറ്റിയും മുന്‍കൈയെടുകണമെന്ന് കേന്ദ്ര മുശാവറ അംഗങ്ങളായ എസ്.എം.കെ തങ്ങള്‍, എം.എം മുഹിയുദ്ധീന്‍ മുസ്്‌ലിയാര്‍, ചെറുവാളൂര്‍ ഹൈദ്രോസ് മുസ്്‌ലിയാര്‍, ജില്ലാ ട്രഷര്‍ പി.ടി കുഞ്ഞിമുഹമ്മദ് മുസ്്‌ലിയാര്‍, എസ്.എം.എഫ് ജില്ലാ സെക്രട്ടറി ഹംസ ബിന്‍ ജമാല്‍ റംലി ആവശ്യപ്പെട്ടു.
പരിപാടിയുടെ വിചയത്തിനായി എസ്.കെ.എസ്.എസ്.എഫ് മേഖലാ തലങ്ങളില്‍ നാളെ വിപുലമായ കണ്‍വന്‍ഷനുകള്‍ വിളിച്ചു ചേര്‍ക്കാനും പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനും ജില്ലാ കമ്മിറ്റി മേഖലാ കമ്മിറ്റികളോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."