പ്രകൃതിയെ സ്‌നേഹിച്ച പുഴയുടെ കഥാകാരന്‍ ഓര്‍മയായി
തിരൂരങ്ങാടി: യുവ സാഹിത്യകാരന്മാരില്‍ ശ്രദ്ധേയനായിരുന്ന തിരൂരങ്ങാടി ബി. മുസ്തഫ ഇനി ഓര്‍മ. ഏറെ നാളായി ഹൃദയ സംബന്ധമായ അസുഖം അലട്ടിയിരുന്നു. വ്യാഴാഴ്ച രാവിലെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
18 വര്‍ഷത്തോളമായി തിരൂരങ്ങാടി യങ്‌മെന്‍സ് ലൈബ്രേറിയനായി സേവനമനുഷ്ഠിച്ചുവന്നിരുന്ന മുസ്തഫ കേരള സ്റ്റേറ്റ് ലൈബ്രേറിയന്‍ യൂനിയന്‍ ജില്ലാ കമ്മിറ്റിയംഗം, കേരള സ്റ്റേറ്റ് ലൈബ്രറി യൂനിയന്‍ തിരൂരങ്ങാടി താലൂക്ക് പ്രസിഡന്റ്, 'ലൈബ്രേറിയന്‍' ത്രൈമാസികയുടെ സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
ജില്ലയിലെ മികച്ച താലൂക്ക് ലൈബ്രേറിയനുള്ള അവാര്‍ഡ് നേടിയിട്ടുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍, നോവലുകള്‍ തുടങ്ങിയവ എഴുതിയിരുന്നു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് ഏറെ സംഭാവനകളര്‍പ്പിച്ചു. മുസ്തഫയുടെ വ്യത്യസ്ത ആവിഷ്‌കാരമാണ് 'പുഴയിലൂടെ ഒഴുകിയ കഥകള്‍'. വീടിനു സമീപം ഒഴുകുന്ന കടലുണ്ടിപുഴയുടെ ദൈന്യതയും വേവലാതികളും സമൃദ്ധിയുമെല്ലാമാണ് കഥയുടെ ഇതിവൃത്തം. വെളിച്ചം തെളിഞ്ഞ കാലം, ജൈവകൃഷി തുടങ്ങിയ പുസ്തകങ്ങളും രചനകളില്‍ പ്രധാനപ്പെട്ടവയാണ്. ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങളെ അതിജീവിച്ച് ഏതാനും വര്‍ഷമായി ജൈവ പച്ചക്കറി കൃഷി നടത്തിവരികയായിരുന്നു. യങ് മെന്‍സ് ലൈബ്രറിയില്‍ ജൈവ പച്ചക്കറി ചന്തയും സംഘടിപ്പിച്ചിരുന്നു. ഇതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതിനിടെയാണ് മരണം. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ മേലേചിന ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ മറവ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."