പരിയാരം മെഡിക്കല്‍ കോളജ്: ആര്.സി.സി മാതൃകയില്‍ ഫീസ് ഏര്‍പ്പെടുത്തരുത്; പ്രക്ഷോഭ സമിതി
കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെ പരിയാരം പ്രക്ഷോഭ സമിതി രംഗത്ത്. പരിയാരം മെഡിക്കല്‍ കോളജിനെ തിരുവനന്തപുരം ആര്.സി.സി മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുവെന്നുള്ള സൂചനകള്‍ക്കിടയിലാണ് പ്രക്ഷോഭ സമിതി രംഗത്തെത്തിയത്. ആര്.സി.സി മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കി ചികിത്സയ്ക്കു ഫീസ് ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നു പ്രക്ഷോഭ സമിതി ചെയര്മാന് ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മാതൃകയില്‍ പൂര്‍ണമായും സര്‍ക്കാര്‍ സ്ഥാപനമാക്കിയില്ലെങ്കില് സാധാരണക്കാര്‍ക്കു പ്രയോജനമുണ്ടാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് മാതൃകയിലാണു സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതെന്നും സ്വയംഭരണ സ്ഥാപനമാക്കിയാല്‍ എല്‍.ഡി.എഫ് അതിനെതിരേ സമരം ചെയ്യുമെന്നും പരിയാരം ഭരണസമിതി ചെയര്‍മാനായിരിക്കെ സി.പി.എം നേതാവ് എം.വി ജയരാജന് വ്യക്തമാക്കിയിരുന്നുവെന്നും ഡോ. സുരേന്ദ്രനാഥ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."