പൊലിസിനെ വട്ടം കറക്കി യുവതിയുടെ സ്‌റ്റേഷന്‍ ഉപരോധം
തളിപ്പറമ്പ്: യുവതിയുടെ പൊലിസ് സ്റ്റേഷന്‍ ഉപരോധം പൊലിസിന് തലവേദനയായി. ബുധനാഴ്ച രാത്രിയായിരുന്നു കാഞ്ഞങ്ങാട് സ്വദേശിയായ യുവതി തളിപ്പറമ്പ് പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചത്. തന്റെ പേരിലുള്ള കേസില്‍ സാക്ഷികളായ മാതാപിതാക്കള്‍ക്കുള്ള സമന്‍സ് തനിക്ക് തരണമെന്ന് നേരത്തെ യുവതി പൊലിസിനോട് പറഞ്ഞിരുന്നുവത്രേ, എന്നാല്‍ ബുധനാഴ്ച രാവിലെ തളിപ്പറമ്പ്് പൊലിസ് സ്റ്റേഷനിലെ സി.പി.ഒ കാഞ്ഞങ്ങാടെത്തി നടപടിക്രമം പാലിച്ച് യുവതിയുടെ മാതാപിതാക്കള്‍ക്കു തന്നെയാണ് സമന്‍സ് നല്‍കിയത്. സമന്‍സ് നല്‍കിയ പൊലിസുകാരനെ കാണണമെന്നാവശ്യപ്പെട്ട് വൈകുന്നേരം ഏഴോടെ സ്‌റ്റേഷനിലെത്തിയ യുവതി ഇയാളെ കാണാതെ തിരിച്ചുപോകില്ലെന്ന് പറഞ്ഞ് സ്റ്റേഷന്‍ കവാടം ഉപരോധിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവരോടൊക്കെ തട്ടിക്കയറിയ യുവതി ഉപരോധം അവസാനിപ്പിക്കാനും തയാറായില്ല. ഏറെ നേരത്തെ ശ്രമത്തിന് ശേഷം രാത്രി പത്തോടെ പൊലിസ് വാഹനത്തില്‍ വനിതാ പൊലിസിനോടൊപ്പം കാഞ്ഞങ്ങാട്ടെ വീട്ടില്‍ എത്തിക്കാമെന്ന വ്യവസ്ഥയിലാണ് മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ഉപരോധം യുവതി അവസാനിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."