HOME
DETAILS
MAL
പുതുവൈപ്പ്: അതിക്രമങ്ങള്‍ നിഷേധിച്ച് യതീഷ് ചന്ദ്ര
backup
April 14 2018 | 01:04 AM
കാക്കനാട്: പുതുവൈപ്പ് എല്‍.പി.ജി പ്ലാന്റ് വിരുദ്ധ സമരക്കാര്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ നിഷേധിച്ച് അന്നത്തെ കൊച്ചി സിറ്റി ഡി.സി.പി യതീഷ് ചന്ദ്ര. ഐ.ജി ഓഫിസില്‍ പരാതി നല്‍കാനെത്തിയ തന്നെ പൊലിസ് ക്രൂരമായി മര്‍ദിച്ചെന്നാണ് പുതുവൈപ്പ് സ്വദേശി സ്വാതിഷ് സത്യന്റെ ആരോപണം. എന്നാല്‍ പൊലിസ് ബലം പ്രയോഗിച്ച് സമരക്കാരെ നീക്കിയതല്ലാതെ മര്‍ദനം നടത്തിയിട്ടില്ലെന്നായിരുന്നു മുന്‍ ഡി.സി.പിയുടെ മൊഴി.
സിവില്‍ സ്റ്റേഷന് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മനുഷ്യാവകാശ കമ്മിഷന് സിറ്റിങിലാണ് ഡി.സി.പി ഹാജരായി വിശദീകരണം നല്‍കിയത്. സമരത്തില്‍ യുവാവ് സജീവമായിരുന്നുവെന്നും പൊലിസ് നിര്‍ദേശം അവഗണിച്ചുവെന്നും മുന്‍ ഡി.സിപി വിശദീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ഈ മാസം 23ന് തുടര്‍വാദം കേള്‍ക്കുമെന്നും എം.എല്‍.എ എസ്. ശര്‍മ്മയോട് ഹാജരാകാനും നോട്ടിസ് അയച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."