HOME
DETAILS

വിഷുവിന് കുളിരേകാന്‍ മഴയെത്തുന്നു; മഴ ഒരാഴ്ച തുടരും

  
backup
April 14, 2018 | 2:06 AM

rain-news

കോഴിക്കോട്: ശ്രീലങ്കയ്ക്കു സമീപത്തായി രൂപപ്പെട്ട സൈക്ലോണിക് സര്‍കുലേഷനും (ചക്രവാതചുഴി) കഴിഞ്ഞ മൂന്നുദിവസമായി തെക്കന്‍ തമിഴ്‌നാട് മുതല്‍ കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയോടുചേര്‍ന്ന് വടക്കന്‍ കര്‍ണാടക വരെ നിലകൊള്ളുന്ന ന്യൂനമര്‍ദ മേഖലയെയും (ട്രഫ്) തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത.
ഏതാനും ദിവസമായി തെക്കന്‍ കേരളത്തില്‍ തുടരുന്ന മഴ ഇന്നലെയോടെ വടക്കന്‍ കേരളത്തിലേക്കും വ്യാപിച്ചു.
അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 7 മുതല്‍ 11 സെ.മി വരെ ശക്തിയുള്ള കനത്ത മഴയ്ക്കും മറ്റിടങ്ങളില്‍ ഇടിമിന്നലോടെയുള്ള കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് സംസ്ഥാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മാലദ്വീപിനും കന്യാകുമാരിക്കും ഇടയിലുള്ള കടലില്‍ മത്സ്യബന്ധനത്തിന് പോകുന്നതിന് ഇന്നുവരെയും ലക്ഷ്വദീപ് ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിന് നാളെ വരെയും നിരോധനം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ കടല്‍ക്കാറ്റിന്റെ വേഗം മണിക്കൂറില്‍ 45 മുതല്‍ 50 കി.മി വരെയായിരിക്കുമെന്നാണ് മുന്നറിയിപ്പ്.
തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെല്ലാം ഇന്നലെ മഴപെയ്തു. ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം.
മഞ്ചേരിയിലാണ് ഇന്നലെ രാവിലെ എട്ടുവരെയുള്ള 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് (58.4 മില്ലി മീറ്റര്‍). കോഴിക്കോട്- 38.3, മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ- 22.8, അങ്ങാടിപ്പുറം- 22.2, നിലമ്പൂര്‍- 5.6, പൊന്നാനി- 6, വയനാട് ജില്ലയിലെ അമ്പലവയല്‍- 20.2, കുപ്പാടി- 24.6, കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂര്‍- 30, പാലക്കാട്ടെ മണ്ണാര്‍ക്കാട്- 23, പട്ടാമ്പി- 15.5, തൃത്താല- 4.8, പാലക്കാട്- 1.6, ചിറ്റൂര്‍- 5, കൊടുങ്ങല്ലൂര്‍- 7, പിറവം- 18.5, ചേര്‍ത്തല- 10, കോട്ടയം- 4.6, കോഴഞ്ചേരി- 14.4, വൈക്കം- 20, ഇടുക്കി- 37.4, മയിലാടുംപാറ- 16.8, തൊടുപുഴ- 27.1, പത്തനംതിട്ട- 35, കൊല്ലം- 7.2, പുനലൂര്‍- 7.4, ആര്യങ്കാവ്- 10, തിരുവനന്തപുരം നഗരം- 33.6, നെയ്യാറ്റിന്‍കര- 25, നെടുമങ്ങാട് - 17.3, വര്‍ക്കല- 18 മില്ലി മീറ്റര്‍ എന്നിങ്ങനെമഴ രേഖപ്പെടുത്തി.


മഴ ഒരാഴ്ച തുടരും
കേരളത്തില്‍ ഒരാഴ്ചയെങ്കിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് നിഗമനം. കേരളത്തിനും തമിഴ്‌നാടിനും ഇടയ്ക്ക് രൂപപ്പെട്ട ന്യൂനമര്‍ദ മേഖല കാരണം ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തണുത്ത കാറ്റ് തമിഴ്‌നാടിനു മുകളിലൂടെ നീങ്ങുന്നതും അറബിക്കടലിലെ തണുത്ത കാറ്റ് കേരളത്തിനു കുറുകെ സഞ്ചരിക്കുന്നതും മേഘങ്ങള്‍ രൂപപ്പെടാനും മഴക്കും ഇടയാക്കും. ചക്രവാതചുഴി പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതിനാല്‍ തമിഴ്‌നാട്ടിലെ കേരള അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശങ്ങളിലെ മഴയുടെ ശക്തി അടുത്തദിവസങ്ങളില്‍ കുറയുമെന്നാണ് നിഗമനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോഴ്സ് റേസ് പ്രേമികൾക്ക് സുവർണാവസരം; ദുബൈ വേൾഡ് കപ്പ് 2026, ടിക്കറ്റ് വിൽപന ആരംഭിച്ചു; ഡിസംബർ 31 വരെ ടിക്കറ്റ് നിരക്കിൽ ഇളവ്

uae
  •  a day ago
No Image

മുളകുപൊടി എറിഞ്ഞ് അംഗന്‍വാടി അധ്യാപികയുടെ മാല പൊട്ടിച്ചു; പരിചയക്കാരിയും ഇൻസ്റ്റഗ്രാം സുഹൃത്തുക്കളും പിടിയിൽ

crime
  •  a day ago
No Image

ഡല്‍ഹി സ്‌ഫോടനം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണം-സത്താര്‍ പന്തല്ലൂര്‍

Kerala
  •  a day ago
No Image

പ്രണയം നിരസിച്ചതിൻ്റെ പക; പന്ത്രണ്ടാം ക്ലാസുകാരിയെ കഴുത്തറുത്ത് കൊന്നു

crime
  •  a day ago
No Image

ഇന്ത്യയിൽ ഷമി, ചെന്നൈയിൽ സഞ്ജു; ധോണിപ്പടക്കൊപ്പം 11ൽ തിളങ്ങാൻ മലയാളി താരം

Cricket
  •  a day ago
No Image

നിക്ഷേപകർ സൂക്ഷിക്കുക; എമിറേറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ബാങ്കെന്ന വ്യാജേന തട്ടിപ്പ്; മുന്നറിയിപ്പുമായി SCA

uae
  •  a day ago
No Image

'ആളുകളെ തിക്കിത്തിരക്കി കയറ്റിയിട്ട് എന്ത് കാര്യം, ഒരുക്കം നേരത്തേ തുടങ്ങേണ്ടതായിരുന്നു' ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം 

Kerala
  •  a day ago
No Image

ഫുട്ബോളിലെ പുതിയ മെസി അവനാണ്: പ്രസ്താവനയുമായി ഇതിഹാസം

Football
  •  a day ago
No Image

യുഎഇ ദേശീയ ദിനം: ഡിസംബർ 1, 2 തീയതികളിൽ സർക്കാർ ജീവനക്കാർക്ക് അവധി; ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഇളവ് ബാധകമല്ല

uae
  •  a day ago
No Image

പിണറായി വിജയനെ കൊല്ലാന്‍ ആഹ്വാനം; സിസ്റ്റര്‍ ടീന ജോസിനെതിരെ പരാതി, കന്യാസ്ത്രീയെ തള്ളി സന്യാസിനി സമൂഹം 

Kerala
  •  a day ago