താലൂക്കാശുപത്രിയില്‍ ആക്രമണം നടപടി സ്വീകരിക്കണമെന്ന്
കരുനാഗപ്പള്ളി: താലൂക്കാശുപത്രിയില്‍ മദ്യപിച്ചത്തിയ സംഘങ്ങള്‍ തമ്മില്‍ തല്ലി ഡ്യൂട്ടി ഡോക്ടറേയും ഡൂട്ടിയിലുണ്ടായിരുന്ന സ്റ്റാഫുകളോയുംകൈയേറ്റം ചെയ്യുവന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റാക്കര്‍ക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ പ്രസ്താവനയില്‍ അവശ്യപ്പട്ടു.
കഴിഞ്ഞ 7, 8 തിയതികളില്‍ കാഷ്വാലിറ്റിയിലേക്ക് മദ്യലഹരിയില്‍ എത്തിയത്തിയ സംഘങ്ങള്‍ തമ്മില്‍ പരസ്പരം തമ്മിലടിക്കുകയും ഇതിനെ ചോദ്യം ചെയ്ത ഡ്യൂട്ടി ഡോക്ടറേയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സ്റ്റാഫുകളേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. അക്രമികള്‍ക്ക് എതിരേ കരുനാഗപ്പള്ളി പൊലിസില്‍ പരാതി നല്‍കിയിരുന്നു.
എന്നാല്‍ കുറ്റക്കാര്‍ക്ക് എതിരേ നടപടി സ്വീകരിക്കാന്‍ നാളിത് വരെ പൊലിസ് അന്വേഷണം നടത്തുകയോ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. ഇത്തരത്തില്‍ നിരവധി ആക്രമണങ്ങള്‍ താലൂക്ക് ആശുപത്രിയില്‍ ഇതിന് മുന്‍പും ഇപ്പോഴും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.പൊലിസില്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും നാളിത് വരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല.
ഈ സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും കരുനാഗപ്പളളി താലൂക്കാശുപത്രി സ്റ്റാഫ് കൗണ്‍സില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."