നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതായി പരാതി
കൊച്ചി: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലുള്ള ശമ്പള പരിഷ്‌കരണം നടപ്പിലാക്കാന്‍ നിലവില്‍ സി.ഐ.ടി.യു സംഘടനകള്‍ തടസമാണെന്ന് ഐ.എന്‍.എ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷിഹാബ് ആരോപിച്ചു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച ശമ്പള പരിഷ്‌കണത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ഇതിന് വിരുദ്ധമായ നിലപാടാണ് മിനിമം വേജസ് അഡൈ്വസറി ബോര്‍ നിന്ന് ഉണ്ടാവുന്നതെങ്കില്‍ മെയ് 12 മുതല്‍ സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നിലവില്‍ മാനേജ് മെന്റുകള്‍ക്ക് ഡിമാന്‍ഡ് നോട്ടീസും സര്‍ക്കാരിന് പണിമുടക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. മാനേജ്‌മെന്റുകള്‍ക്ക് നല്‍കിയ ഡിമാന്‍ഡ് നോട്ടീസിന് അനുകൂലമായ നിലപാട് കൈകൊള്ളാത്ത സാഹചര്യത്തില്‍ പണിമുടക്കിലേക്ക് നീങ്ങും.
ഐ.എന്‍.എയില്‍ നഴ്‌സുമാര്‍ മാത്രമാണ് അംഗങ്ങളായുള്ളത് അതിനാല്‍ തന്നേ മറ്റ് ആശുപത്രി ജീവനക്കാരുടെ ശമ്പള വര്‍ധനവിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ഭാരവഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."