ശ്രീക്കുട്ടിക്ക് എം.എല്‍.എയുടെ വിഷു കൈനീട്ടം; സ്വന്തമായൊരു വീട്
നെടുമ്പാശ്ശേരി: ആലുവ നിയോജക മണ്ഡലത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ നടപ്പാക്കുന്ന 'അമ്മക്കിളിക്കൂട് ' പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പതിനൊന്നാമത്തെ വീട് കൈമാറി. നെടുമ്പാശ്ശേരി പഞ്ചായത്തിലെ 14ാം വാര്‍ഡില്‍ തുരുത്തുശ്ശേരിയില്‍ വിധവയായ സജിനിക്കും മകള്‍ ശ്രീക്കുട്ടിക്കുമാണ് സ്വന്തമായൊരു വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായത്.
സ്വന്തമായി ഭൂമിയുണ്ടായിട്ടും അതില്‍ അടച്ചുറപ്പുള്ള ഒരു വീട് നിര്‍മിക്കാന്‍ കഴിയാത്ത വിധവകളെയാണ് 'അമ്മക്കിളിക്കൂട് ' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സുമനസുകളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ പതിനൊന്നാമത്തെ വീട് സ്‌പോണ്‍സര്‍ ചെയ്തിരുന്നത് കറുകുറ്റി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്റെര്‍ എം.ഡി സുധീഷ് പുഴക്കടവിലാണ്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമത്തില്‍ അവാര്‍ഡിനര്‍ഹയായ ശ്രീക്കുട്ടിയും പങ്കെടുത്തിരുന്നു.
ഇതിനിടയിലാണ് ശ്രീക്കുട്ടിക്ക് വീടില്ലെന്ന കാര്യം എം.എല്‍.എ അറിയുന്നത്. അവാര്‍ഡ് സ്വീകരിക്കുമ്പോള്‍ ശ്രീക്കുട്ടിക്ക് വീട് നിര്‍മിച്ചു നല്‍കുമെന്ന് അതേ വേദിയില്‍ വച്ച് എം.എല്‍.എ നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ യാദാര്‍ഥ്യമായത്.വീടിന്റെ താക്കോല്‍ദാനം സുപ്രസിദ്ധ സിനിമാ താരം ഹരിശ്രീ അശോകന്‍ നിര്‍വഹിച്ചു.
അന്‍വര്‍ സാദത്ത് എം.എല്‍.എ അധ്യക്ഷനായിരുന്നു. അഡ്‌ലക്‌സ് സെന്റെര്‍ പ്രതിനിധി എം.കെ.രാജു, മുന്‍ എം.എല്‍.എ എം.എ.ചന്ദ്രശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി എല്‍ദോ, വൈസ് പ്രസിഡന്റ് പി.സി.സോമശേഖരന്‍,ജില്ലാ പഞ്ചായത്ത് അംഗം സരള മോഹനന്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സന്ധ്യ നാരായണപിള്ള, രാജേഷ് മഠത്തിമൂല, പി.എസ് രാധാകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.വൈ വര്‍ഗ്ഗീസ്, മുന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ എം.ജെ ജോമി, പഞ്ചായത്ത് മെമ്പര്‍മാരായ സിദ്ധാര്‍ത്ഥന്‍, ഏലിയാമ്മ ഏലിയാസ്, ബിജി സുരേഷ്, ഷാന്റി സാജു, മുന്‍ പഞ്ചായത്ത് മെമ്പര്‍ കെ.കെ അച്ചു, സഹകരണ ബാങ്ക് പ്രസിഡന്റ് ജിസ് തോമസ്, ഡയറക്ടര്‍ എം.കെ ധനേഷ്, ആലുവ എസ്.എന്‍.ഡി.പി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ കനകാംബരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈ പദ്ധതിയില്‍ മറ്റു 17 ഭവനങ്ങളുടെ നിര്‍മ്മാണം ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട്, ചൂര്‍ണ്ണിക്കര, കീഴ്മാട്, എടത്തല, കാഞ്ഞൂര്‍, എന്നീ പഞ്ചായത്തുകളിലായി നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."