HOME
DETAILS

റേഷന്‍കടയില്‍ ഇ-പോസ് മെഷീന്‍ നിശ്ചലമായി:ആദിവാസികള്‍ ഉള്‍പ്പടെ നിരവധി കുടുംബങ്ങള്‍ക്ക് റേഷന്‍ ലഭിച്ചില്ല

  
backup
April 14 2018 | 05:04 AM

%e0%b4%b1%e0%b5%87%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d%e0%b4%95%e0%b4%9f%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87-%e0%b4%aa%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%b7

 

 

പുതുക്കാട്: മലയോര മേഖലയായ എച്ചിപ്പാറയിലെ ഏക റേഷന്‍ കടയിലാണു ഇന്റര്‍നെറ്റ് ലഭ്യമാകാത്തതിനെ തുടര്‍ന്നു ഇപോസ് മെഷീന്‍ നിശ്ചലമായത്. തോട്ടം വനം മേഖലയും ആദിവാസി ഊരും ഉള്‍പ്പെട്ട പ്രദേശത്തെ 250 കുടുംബങ്ങളാണു റേഷന്‍ സാധനങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായത്.
എച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയില്‍ വ്യാഴാഴ്ചയും വെള്ളിയാഴ്ചയായും ആറുപേര്‍ക്കു മാത്രമാണു റേഷന്‍ നല്‍കിയത്.
റേഷന്‍ വിതരണം ആരംഭിച്ചു ഏറെ കഴിയും മുന്‍പേ ഇന്റര്‍നെറ്റ് റെയ്ഞ്ചു ലഭ്യമല്ലാതാവുകയായിരുന്നു. അതോടെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഇ-പോസ് മെഷീന്‍ പ്രവര്‍ത്തനരഹിതമായി. സാധാരണ ഉച്ച വരെ മാത്രം പ്രവര്‍ത്തിക്കുന്ന റേഷന്‍ കട ഇന്റര്‍നെറ്റ് പ്രശ്‌നം പരിഹരിക്കാനാവാതിരുന്നതോടെ രാവിലെ തന്നെ അടക്കുകയായിരുന്നു. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മലയോര മേഖലയില്‍ റേഞ്ച് പ്രശ്‌നം അനുഭവപ്പെടുന്നുണ്ട്. ജില്ലയിലെ 20 റേഷന്‍ കടകള്‍ക്കു സമാനമായ പ്രശ്‌നം നേരിടുന്നുണ്ട്.
ബ്ലൂസ്റ്റാര്‍ ആന്റിന സംവിധാനം സ്ഥാപിച്ചു റേഞ്ച് പ്രശ്‌നം പരിഹരിക്കാനാവുമെങ്കിലും ഇതുവരെ നടപ്പാക്കിയിട്ടില്ല. നാളെ വിഷു ആഘോഷിക്കാനിരിക്കെ റേഷന്‍ വിതരണം മുടങ്ങിയതില്‍ തോട്ടം മേഖല ആശങ്കയിലാണ്.
റേയ്ഞ്ച് പ്രശ്‌നം ഇന്നും അനുഭവപ്പെടുകയാണെങ്കില്‍ മുന്‍കാലങ്ങളിലേതുപോലെ റേഷന്‍ വിതരണം നടത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യത, മറിച്ചാണെങ്കില്‍...'; അന്‍വറിന് മറുപടിയുമായി കെ.ടി. ജലീല്‍

Kerala
  •  2 months ago
No Image

തൃശൂര്‍ പൂരം കലക്കല്‍: സാമൂഹികാന്തരീക്ഷം അട്ടിമറിക്കാന്‍ ശ്രമം നടന്നു; എ.ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

International
  •  2 months ago
No Image

മലപ്പുറത്തെ കുറിച്ച വിവാദ വാര്‍ത്ത; പി.ആര്‍ ഏജന്‍സിയുടേത് വന്‍ ഓപറേഷന്‍,  മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്ക്?  

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ ത്രിതല അന്വേഷണം; എ.ഡി.ജി.പിയെ മാറ്റില്ല, ഡി.ജി.പി അന്വേഷിക്കും

Kerala
  •  2 months ago
No Image

'മനുഷ്യന് ജീവനില്‍ പേടിയുണ്ടാകില്ലേ, ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്' : ജലീലിനെതിരെ അന്‍വര്‍

Kerala
  •  2 months ago
No Image

ബെയ്‌റൂത്തില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; ആറ് മരണം

International
  •  2 months ago
No Image

ഡല്‍ഹിയില്‍ ഡോക്ടറെ വെടിവെച്ചു കൊന്നു

National
  •  2 months ago
No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago