പി.എ.പി കരാര്‍: കാവേരി ട്രിബ്യൂണല്‍ മാതൃകയില്‍ പറമ്പികുളം ട്രിബ്യൂണല്‍ ഉണ്ടാക്കണമെന്ന്
ചിറ്റൂര്‍: പി.എ.പി കരാര്‍ കാവേരി ട്രിബ്യൂണല്‍ മാതൃകയില്‍ പറമ്പികുളം ട്രിബ്യൂണല്‍ ഉണ്ടാക്കണമെന്ന്. നദികള്‍ മരിച്ചതും കൃഷിഭൂമികള്‍ നശിക്കുന്നതും അന്തര്‍സംസ്ഥാന ജലവിതരണത്തിലെ അഴിമതിക്ക് കാരണമാകുന്നു. ജലശേഖരണത്തിലൂടെ കാര്യക്ഷമമായ ജലവിതരണം സ്വപ്നം കണ്ട ചീറ്റൂരില്‍ ഉള്ളവര്‍ക്ക് കടലാസ്സിലെഴുതിയ വെള്ളത്തിന്റെ കണക്കുമാത്രമാണ് കിട്ടുന്നതെന്ന് സേവ് ചിറ്റൂര്‍ കൂട്ടായ്മ ആരോപിച്ചു.
കേരളത്തിന്റ ജലം ഡാമുകള്‍ നിര്‍മിച്ചതിന് തമിഴ്‌നാടുമായി ഉണ്ടാക്കിയ കരാറും അതില്‍ പഴുതുകളും ഉപയോഗിച്ച് തമിഴ്‌നാടിന്റെ ജലചൂഷണം ഇന്നും തുടരുന്നു. കരാറില്‍ പറഞ്ഞതെങ്കിലും കൃത്യ സമയത്ത് കൃത്യമായ അളവില്‍ നല്‍കാതെ കണക്കുകളില്‍ കൃത്രിമം കാണിച്ച് തമിഴ്‌നാട് ജലം അനുവദിക്കുന്നില്ല. അന്തര്‍സംസ്ഥാന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു പുറകിലെന്ന് സേവ് ചിറ്റൂര്‍ കണ്‍വീനര്‍ ജ്യോതിഷ് പുത്തന്‍സ് പറയുന്നു. അന്തര്‍ സംസ്ഥാന കരാറുകള്‍ ഉണ്ടാക്കി രണ്ടുതവണ പുതുക്കളോ പുനരവലോകനമോ നടത്തേണ്ട സമയം മുപ്പത് വര്‍ഷം കഴിഞ്ഞും രാഷ്ട്രീയ തീരുമാനം ഉണ്ടാവുന്നില്ല.
രണ്ടാംതവണ പുതുക്കാനുള്ള സമയവിയുമായിട്ടും കരാര്‍ പുതുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശക്ത്തമായ നടപടിയുണ്ടായിട്ടില്ല.
വര്‍ഷങ്ങളായി അന്തര്‍സംസ്ഥാന ജലവിതരത്തില്‍ ചുക്കാന്‍ പിടിക്കുന്നത് ചുരുക്കം ചില ഉദ്യോഗസ്ഥര്‍മാത്രമാണ്. ഒരു ഡിപ്പാര്‍ട്ട്‌മെന്റ്റില്‍ ചുവട്ടില്‍ നിന്ന് തലപ്പത്ത് എത്തുന്നതുവരെ മാറി മാറി വന്ന സര്‍ക്കാരുകള്‍ക്കും മാറ്റാന്‍ കഴിയാത്ത അവസ്ഥയില്‍ അതെ ഉദ്യോഗസ്ഥര്‍ തുടരുക എന്നതുതന്നെ അഴിമതിയുടെ വ്യാപ്ത്തി തെളിയിക്കുന്നതായും ഇത് അന്വേഷണ വിധേയമാക്കണമെന്ന് ജലസംരക്ഷണ സമിതി ആവശ്യപ്പെട്ടു. കരാറുപ്രകാരം അവകാശപ്പെട്ട ജലം കൃത്യസമയത്ത് കൃത്യമായി കരാറില്‍ പറഞ്ഞ അളവില്‍ വിതരണം നടത്തിയിട്ടില്ല.
മഴക്കാലത്ത്പറമ്പിക്കുളം മേഖലയില്‍ നിന്നും പുഴയുടെ എത്തുന്നമഴവെള്ളത്തിനേയും കണക്കില്‍പ്പെടുത്തുന്ന തമിഴ്‌നാടിന്റ പ്രവണത അവസാനിച്ചിട്ടില്ല. കരാര്‍ പ്രകാരം മുപ്പത് വര്‍ഷത്തില്‍ പുനഃപരിശോധനയോ, പഠന ശേഷം പുതുക്കലോ നടക്കാത്തതിനാല്‍ ചിറ്റൂര്‍ താലൂക്കിനെ സംരക്ഷിക്കുവാന്‍ ട്രിബ്യൂണല്‍ സ്ഥാപിക്കുവാന്‍ നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെയും വിവിധ ജല സംരക്ഷണ സംഘടനകളുടെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."