HOME
DETAILS
MAL
കത്വ പീഡനം: പ്രതിഷേധ ജ്വാല തീര്‍ത്ത് എസ്.കെ.എസ്.എസ്.എഫ്
backup
April 14 2018 | 06:04 AM
തിരൂര്‍: രാജ്യത്തെ പൗരസ്വാതന്ത്രത്തിന് കളങ്കം വരുത്തി വിദ്യാര്‍ഥിനിയുടെ ജീവന് അപഹരിച്ച വര്‍ഗ്ഗീയ ശക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ ജ്വാല തീര്‍ത്തു. തിരൂര്‍ മേഖലാ കമ്മിറ്റിയുടെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം.
രാജ്യത്ത് വര്‍ധിച്ചുവരുന്ന ബാലപീഢനങ്ങള്ക്കെതിരെ നിയമം ശക്തമാക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. സി.കെ ഫാരിസ് ദാരിമി, റഹൂഫ് കണ്ണന്തളി, മുബാറക്ക് പുല്ലൂര്‍, സി ബശീര്‍ മുത്തൂര്‍, സി.പി ബാസിത്ത് ഹുദവി, തറമ്മല്‍ അഷ്റഫ്, എം.പി സ്വാദിഖ്, മുനീര്‍ ഉണ്യാല്‍ നേത്യത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."