HOME
DETAILS
MAL
മഞ്ചേരി നഗരസഭയില്‍ 490 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും
backup
April 14 2018 | 06:04 AM
മഞ്ചേരി: നഗരസഭയില്‍ എല്ലാവര്ക്കും ഭവനമെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ വി.എം സുബൈദ നിര്‍വഹിച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടത്തിലൂടെ 490 കുടുംബങ്ങള്‍ക്ക് വീടൊരുങ്ങും.
ആദ്യഘട്ടത്തില്‍ 530 വീടുകള്‍ നിര്‍മിച്ചു നല്‍കിയിരുന്നു. മൂന്നും നാലും ഘട്ടങ്ങളിലൂടെ മഞ്ചേരിയിലെ ഭവന രഹിതരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നഗരസഭാ വൈസ് ചെയര്മാന് വി.പി ഫിറോസ് അധ്യക്ഷനായി. സ്ഥിരംസമിതി ചെയര്മാന് വല്ലാഞ്ചിറ മുഹമ്മദാലി, സാബിറ കുരിക്കള്‍, കൗണ്‍സിലര്‍മാരായ മാഞ്ചേരി ഫസ്ല, സജ്ന വല്ലാഞ്ചിറ, കൊടക്കാടന്‍ അസൈന്‍, എം.വി അബൂബക്കര്‍, മോഹന്‍ദാസ്, ഷൈനി, ഷഹന മുനീര്‍, സുനീറ, നഗരസഭ ആരോഗ്യവിഭാഗം സുപ്രവൈസര്‍ കെ.മാധവന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."