കെ.എസ്.ഇ.ബിക്ക് വൈദ്യുതി നല്കാന് ഉമ്മറിന്റെ സോളാര്‍ നിലയം പ്രവര്‍ത്തനം തുടങ്ങി
കരുളായി: ജവഹര്‍ലാല്‍ നെഹ്റു നാഷനല്‍ സോളാര്‍ മിഷന്റെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വൈദ്യുതി മേഖലയിലെ സാമ്പത്തിക ലാഭം നടപ്പാക്കാന്‍ ശൃംഖലാ ബന്ധിത സൗരോര്‍ജ വൈദ്യുതി നിലയം സ്ഥാപിച്ചു. കരുളായി ചിറ്റങ്ങാടന്‍ ഉമ്മറിന്റെ വീട്ടിലാണ് സൗരോര്‍ജ നിലയം സ്ഥാപിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ എംമ്പാന് ഏജന്‍സിയായ ടാറ്റ പവര്‍ സോളാര്‍ കമ്പനിയാണ് സിസ്റ്റം സ്ഥാപിച്ചു നല്‍കിയത്. ഇതുവഴി ഒരു ദിവസം 12 യൂനിറ്റ് മുതല്‍ 15 യൂനിറ്റ് വൈദ്യുതി ലഭിക്കുന്നു@ണ്ട്. ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി ഉപയോഗിച്ചതിനു ശേഷം മിച്ചം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി യുടെ വിതരണ ശൃംഖലയ്ക്ക് നല്‍കികൊണ്ട് വൈദ്യുതി ഉല്പാദന വിതരണത്തില്‍ പങ്കാളിയാവുകയാണ് ലക്ഷ്യമിടുന്നത്.
ഇത്തരത്തില്‍ ഉപയോഗശേഷം മിച്ചം വരുന്ന വൈദ്യുതി നല്കുമ്പോള് പുറത്തുനിന്നും വൈദ്യുതി വാങ്ങാതെ കഴിയുമെന്നാണ് കണക്കാക്കുന്നത്. വൈദ്യുതി കെ.എസ്.ഇ.ബിയ്ക്ക് നല്കുമ്പോള് അനുസൃതമായ തുക കണക്കാക്കി വര്‍ഷത്തില്‍ ഉപഭോക്താവിന് ലഭിക്കും.
പ്രവര്‍ത്തന സജ്ജമായ സോളാര്‍ നിലയത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം കരുളായ പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ നിര്‍വഹിച്ചു. ഉമ്മറിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ കെ.എസ്.ഇ.ബി സബ് എന്‍ജിനീയര്‍ കെ.പ്രജീഷ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്ംഗങ്ങളായ കെ. മനോജ്, കെ.ഉഷ, ബ്ലോക്ക് പഞ്ചായത്തംഗം ഫാത്തിമ സലീം, കെ.എസ്.ഇ.ബി ഓവര്‍സിയര്‍ വി.പത്മനാഭന്, ചിറ്റങ്ങാടന്‍ അന്‍വര്‍, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."