എസ്.എഫ്.ഐ നേതാക്കള്‍ക്ക് പരീക്ഷ എഴുതാന്‍ വഴിവിട്ട സഹായം: പരീക്ഷാ കണ്‍ട്രോളറെ കെ.എസ്.യു ഉപരോധിച്ചു
കണ്ണൂര്‍: ആവശ്യമായ ഹാജരില്ലാത്തതിന്റെ പേരില്‍ കാഞ്ഞങ്ങാട് നെഹ്റു കോളജിലെ പ്രിന്‍സിപ്പല്‍ ഡോ. പി.വി പുഷ്പജ പരീക്ഷയ്ക്കിരിക്കാന്‍ അനുമതി നിഷേധിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കു പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയതിനെതിരേ പരീക്ഷാ കണ്ട്രോളര് ബാബു ആന്റോയെ കെ.എസ്.യു ഉപരോധിച്ചു. സംഭവം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാര്‍ഥികള്‍ക്കു നിലവില്‍ അനുവദിച്ച ഹാള്‍ ടിക്കറ്റ് പിന്‍വലിച്ച് പകരം ഉപാധികളോടു കൂടിയുള്ള ഹാള്‍ ടിക്കറ്റ് നല്‍കാമെന്നും അന്വേഷണത്തില്‍ മതിയായ ഹാജര്‍ ഇല്ലെന്നു ബോധ്യപ്പെട്ടാല്‍ എഴുതിയ പരീക്ഷകള്‍ റദ്ദാക്കുമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ ഉപരോധം പിന്‍വലിക്കുകയായിരുന്നു.
ഉപരോധസമരത്തിന്റ അടിസ്ഥാനത്തില്‍ ഇതു സംബന്ധിച്ച് അടിയന്തിരമായി അന്വേഷണം നടത്തി 20നുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വൈസ് ചാന്‍സലര്‍ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന് ഉത്തരവിട്ടു.
കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ അതുല്‍, സംസ്ഥാന സെക്രട്ടറി എം.കെ വരുണ്‍, മുന്‍ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ്, സി.ടി അഭിജിത്ത്, നവനീത് നാരായണന്, ഗോകുല്‍ കല്ല്യാട്, ജിസ്മോന് ഓതറയില്‍, വി.കെ റനീസ്, നബീല്‍ വളപട്ടണം എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."