തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷന്: പുതിയ കെട്ടിടം നാടിനു സമര്‍പ്പിച്ചു
തൃക്കരിപ്പൂര്‍: റെയില്‍വേ സ്റ്റേഷനില്‍ പുതുതായി പണിത സ്റ്റേഷന് കെട്ടിടം പി. കരുണാകരന് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ അധ്യക്ഷയായി.
എം. രാജഗോപാലന്‍ എം.എല്‍.എ, റെയില്‍വേ ഡിവിഷണല്‍ അസി. മാനേജര്‍ രാജ്കുമാര്, ഡിവിഷണല്‍ അസി. കമേഴ്സ്യല്‍ മാനേജര്‍ പിള്ളക്കനി എന്നിവര്‍ മുഖ്യാതിഥികളായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ ബാവ, എം. അബ്ദുല്ല ഹാജി, സി. രവി, എം.വി സുകുമാരന്‍, കെ.വി ലക്ഷ്മണന്, ടി.വി ബാലകൃഷ്ണന്, തൃക്കരിപ്പൂര്‍ റെയില്‍വേ ആക്ഷന്‍ ഫോറം ചെയര്മാന് എം.ടി.പി അബ്ദുല്‍ ഖാദര്‍, വര്‍ക്കിങ് ചെയര്മാന് കെ. ഭാസ്കരന്, ഏ.ജി നൂറുല്‍ അമീന് സംസാരിച്ചു.
42 ലക്ഷം രൂപ ചെലവിലാണ് സ്റ്റേഷന് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
പഴയ സ്റ്റേഷന് കെട്ടിടത്തിന്റെ വടക്കുഭാഗത്താണു പുതിയ കെട്ടിടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."