പരിയാരം മെഡിക്കല്‍ കോളജ്: കൂത്തുപറമ്പ് രക്തസാക്ഷികളുടെ പോരാട്ടത്തിന്റെ ഫലം; പി. ജയരാജന്
തളിപ്പറമ്പ്: ആര്.സി.സി മാതൃകയിലാണ് പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുത്തിരിക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്. കൂത്തുപറമ്പിലെ അഞ്ച് രക്തസാക്ഷികളുടെ ഉള്‍പ്പെടെ നിരവധി പേരുടെ ത്യാഗപൂര്‍ണമായ പോരാട്ടത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളജ് ഏറ്റെടുത്ത എല്‍.ഡി.എഫ് സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് മാടായി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന് ഹഡ്കോയുടെ 900 കോടി രൂപ ബാധ്യത ചര്‍ച്ചയിലൂടെ 269 കോടിയായി നിശ്ചയിച്ച് 2019 മാര്‍ച്ച് 31നകം തിരിച്ചടച്ച് തീര്‍ക്കുമെന്നും ഇതാണ് ഏറ്റെടുക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകമെന്നും പരിയാരം മെഡിക്കല്‍ കോളജ് മുന്‍ ചെയര്‍മാനും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എം.വി ജയരാജന് പറഞ്ഞു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. മെഡിക്കല്‍ കോളേജ് ചെയര്മാന് ശേഖരന് മിനിയോടന്‍, എം.ഡി കെ. രവി, പി.പി ദാമോദരന്‍, കെ. പത്മനാഭന് സംസാരിച്ചു.ച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."