സമസ്ത നൂറാം വാര്‍ഷികം: ഇന്റര്‍സോണ്‍ ആദര്‍ശ ക്യാംപില്‍ പ്രമുഖര്‍ ക്ലാസെടുക്കും
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന ഇന്റര്‍സോണ്‍ ആദര്‍ശ വിശദീകരണ ക്യാംപില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. 17 രാവിലെ ഒന്‍പതു മുതല്‍ ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പ്രത്യേകം തയാറാക്കുന്ന വേദിയിലാണ് ക്യാംപ് നടക്കുക.
കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലകളായ മംഗളൂരു,ഉഡുപ്പി,ചിക്കമംഗലൂരു, ഹാസന്‍ എന്നിവക്കു പുറമെ കാസര്‍കോട് ജില്ലയും കൂടി ഉള്‍പ്പെടുന്നതാണ് ഇന്റര്‍ സോണ്‍ ക്യാംപ്. അഞ്ചു ജില്ലകളില്‍ നിന്നായി അയ്യായിരത്തിലധികം ആളുകള്‍ ക്യാംപില്‍ സംബന്ധിക്കും.
ക്യാംപിന്റെ ഒന്നാം സെഷനില്‍ 'മുജാഹിദ് പ്രസ്ഥാനം അപചയങ്ങള്‍ക്കു മധ്യേ' എന്ന വിഷയത്തില്‍ നാസര്‍ ഫൈസി കൂടത്തായി ക്ലാസെടുക്കും. രണ്ടാം സെഷനില്‍ 'സമസ്ത നൂറാം വര്‍ഷത്തിലേക്ക് ' എന്ന വിഷയത്തില്‍ സത്താര്‍ പന്തല്ലൂര്‍ ക്ലാസെടുക്കും. മൂന്നാം സെഷനില്‍ കാംപയിന്‍ പദ്ധതി അവതരണം അഡ്വ. ഓണമ്പള്ളി മുഹമ്മദ് ഫൈസി നിര്‍വഹിക്കും. നാലാം സെഷനില്‍ 'അഹ്‌ലുസുന്ന' എന്ന വിഷയത്തില്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ക്ലാസെടുക്കും. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലു വരെയാണ് ആദര്‍ശ കാംപയിന്‍ നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."