പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ ദിനങ്ങള്‍
കല്‍പ്പറ്റ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടിക വര്‍ഗക്കാരായ കുടുംബങ്ങള്‍ക്ക് 100 തൊഴില്‍ ദിനങ്ങള്‍ അധികം നല്‍കാന്‍ ജില്ലയില്‍ ട്രൈബല്‍ പ്ലസ് പദ്ധതി ആരംഭിക്കുന്നു.
പദ്ധതിയില്‍ ഒരു വര്‍ഷം തൊഴിലുറപ്പ് പദ്ധതിയിലെ 100 ദിന തൊഴിലിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 100 ദിവസം തൊഴിലും അധികമായി ഇവര്‍ക്ക് ലഭിക്കും. ആദ്യപടിയായി മെയ് 31നകം ഓരോ പട്ടിക വര്‍ഗ കുടുംബത്തിനും 50 ദിവസത്തെ തൊഴില്‍ നല്‍കും. ഇതിനായി പഞ്ചായത്തുകള്‍ ഓരോ എസ്.ടി കുടുംബത്തില്‍ നിന്നും ഒന്നില്‍ കൂടുതല്‍ അംഗങ്ങളെ പണിക്കിറങ്ങാനുള്ള സാഹചര്യം ഒരുക്കണം.
പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് 7 ദിവസത്തിനുള്ളില്‍ കൂലി നല്‍കും. കുടുംബശ്രീയുമായി ചേര്‍ന്നാണ് വേതനം നല്‍കാനുള്ള പദ്ധതി തയാറാക്കുന്നത്.
എസ്.ടി വിഭാഗക്കാരുടെ ഭൂമിയിലുള്ള പ്രവൃത്തികള്‍, കോളനികളിലേക്കുള്ള റോഡുകള്‍, കോളനിയിലെ കിണറുകള്‍, കുളങ്ങള്‍, തൊഴുത്തുകള്‍, ആട്ടിന്‍കൂടുകള്‍, എസ്.ടി വിഭാഗത്തിന്റെ ഉന്നമനത്തിന് ഉതകുന്ന മറ്റ് പ്രവൃത്തികള്‍ തുടങ്ങിയവയ്ക്ക് ട്രബല്‍ പ്ലസ് പദ്ധതിയില്‍ മുന്‍ഗണന നല്‍കും. വ്യക്തിഗത ആസ്തികള്‍ നിര്‍മിക്കുമ്പോള്‍ പട്ടികജാതി പട്ടിക വര്‍ഗ കുടുംബങ്ങളുടെ ഭൂമിയിലുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത ശേഷം മാത്രമാണ് മറ്റ് പ്രവൃത്തികള്‍ ഏറ്റെടുക്കുക. കോളനികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ പ്രവൃത്തികള്‍ നടത്തുന്നതിന്് വാര്‍ഡ് മെമ്പര്‍, എസ്.ടി പ്രെമോട്ടര്‍മാര്‍, സാങ്കേതിക ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന സംഘം കോളനികള്‍ സന്ദര്‍ശിച്ച് അഡീഷനല്‍ ആക്ഷന്‍ പ്ലാനായി സമര്‍പ്പിക്കണം. മെയ് 31നകം 50 ദിവസത്തെ തൊഴില്‍ ദിനങ്ങള്‍ ഓരോ എസ്.ടി കുടുംബങ്ങള്‍ക്കും നല്‍കുന്നതിനായി ഒരു പ്രത്യേക പ്ലാന്‍ തയാറക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."