സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകളുടെ യാത്രാസമയം മെച്ചപ്പെടുത്തിയ തീരുമാനം മരവിപ്പിച്ചു
തിരുവനന്തപുരം: സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ യാത്രാസമയം മെച്ചപ്പെടുത്തിയ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം മരവിപ്പിച്ചു. കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചറിന് ഒരു കിലോമീറ്റര്‍ പിന്നിടാന്‍ രണ്ടു മിനിറ്റും സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പിന് 1.45 മിനിറ്റും അനുവദിച്ച തീരുമാനമാണ് മരവിപ്പിച്ചത്. കുറഞ്ഞ സമയത്തില്‍ കിലോമീറ്റര്‍ പിന്നിടാമെന്ന സൗകര്യം സ്വകാര്യ ബസുകള്‍ക്ക് കെ.എസ്.ആര്.ടി.സി ബസുകളെ മറികടന്ന് ഓടാനുള്ള അവസരമൊരുക്കിയിരുന്നു.
സ്വകാര്യ ബസുകളെ സഹായിക്കാനാണ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഈ തീരുമാനമെടുത്തതെന്ന് ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് കെ.എസ്.ആര്.ടി.സി എം.ഡിയായിരുന്ന എ. ഹേമചന്ദ്രനാണ് സര്‍ക്കാരിന് പരാതി നല്‍കിയത്. തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചത്. ഈ മാസം 21 ന് ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ പുതിയ സമയക്രമം തീരുമാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."