മോദിയെ പ്രകീര്ത്തിച്ചിട്ടില്ലെന്ന് കെ.വി തോമസ് എം.പി
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ താന്‍ പ്രകീര്ത്തിച്ചിട്ടില്ലെന്ന് പ്രൊഫ. കെ.വി തോമസ് എം.പി. കേരള മാനേജ്മെന്റ് അസോസിയേഷന് യോഗത്തില്‍ താന്‍ ഇംഗ്ലീഷില്‍ നടത്തിയ പ്രസംഗം ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കുന്ന രീതിയിലാണ് ചില മാധ്യമങ്ങള്‍ പ്രസീദ്ധീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മോദി ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും എന്നാല്‍ അവ മാനേജ്മെന്റ് സ്കില്ലോടു കൂടി നടപ്പാക്കുകയുമാണെന്നാണ് താന്‍ പറഞ്ഞത്.
പ്രധാനമന്ത്രി നല്ലൊരു ഭരണകര്‍ത്താവല്ല. മാധ്യമങ്ങളെയും ജുഡിഷ്യറിയെയും തന്റെ മാനേജ്മെന്റ് വൈദഗ്ധ്യം കൊണ്ട് അനുകൂലമായി വരുതിയിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. നല്ലൊരു ഭരണകര്ത്താവല്ലാത്ത മോദി തന്റെ മാനേജ്മെന്റ് സ്കില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടു പോകുകയാണ്. നരേന്ദ്ര മോദിയുടെ പ്രവര്‍ത്തനം എങ്ങനെയാണെന്നത് മാനേജ്മെന്റ് വിദ്യാര്‍ഥികള്‍ക്ക് പഠന വിധേയമാക്കാമെന്നുമാണ് താന്‍ പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."