അഭയാര്‍ഥി നയം രൂപീകരിക്കണം: ഇ.ടി
ന്യൂഡല്‍ഹി: രാജ്യത്ത് സമഗ്രമായ അഭയാര്‍ഥി നയം രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് വക്താവ് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. അഭയാര്‍ഥികളെ തീവ്രവാദികളെന്നാരോപിച്ച് അടിച്ചോടിക്കുന്ന പ്രാകൃതമായ നിലപാട് സ്വീകരിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും ഇതുസംബന്ധിച്ച് പാര്‍ലമെന്റില്‍ നിയമനിര്‍മാണം കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബില്‍ നടന്ന അന്തരാഷ്ട്ര റോഹിംഗ്യന്‍ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന അന്തരാഷ്ട്ര കണ്വന്ഷന് ഇന്നു സമാപിക്കും. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സലാമ ട്രസ്റ്റ്, റോഹിംഗ്യന്‍ ഹ്യൂമന്‍ റൈറ്റ് ഇനീഷ്യേറ്റീവ്, ഡല്‍ഹി കെ.എം.സി.സി, ആള് ഇന്ത്യ മജ്ലിസ് തഅ്മീറേ മില്ലത്ത്, എസ്.ഐ.ഒ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് കണ്വന്ഷന് വിളിച്ചു ചേര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."