HOME
DETAILS

കാര്‍ഷിക സംസ്‌കൃതിയുടെ അടയാളം

  
backup
April 15 2018 | 02:04 AM

farming-culture-prints-spm-sunday-prabhaatham

ലോകത്തെവിടെയായാലും മലയാളികള്‍ മറക്കാതെ ആഘോഷിക്കുന്ന ഉത്സവങ്ങളില്‍ ഒന്നാണ് വിഷു. കാര്‍ഷികസംസ്‌കൃതിയുടെ അടയാളമായും വിളവെടുപ്പിന്റെ കാലമായും വിഷുവിനെ മലയാളികള്‍ വരവേല്‍ക്കുന്നു. മലയാളിയുടെ മനസില്‍ ഗൃഹാതുരത്വത്തിന്റെ പുത്തന്‍ ഉണര്‍വ് സമ്മാനിച്ചുകൊണ്ടാണ് ഓരോ വിഷുക്കണിയും കടന്നെത്തുന്നത്. വിഷുക്കൈനീട്ടം ഒരു പ്രധാന ചടങ്ങുതന്നെയാണ്.
വിഷുക്കണിയിലെ സവിശേഷ വസ്തു കൊന്നപ്പൂക്കളും വെള്ളരിയുമാണ്. വിഷുവിന്റെ വരവറിയിച്ചു പ്രകൃതി നേരത്തെ തന്നെ അണിഞ്ഞൊരുങ്ങിനില്‍ക്കാറുണ്ട്. നാടുകള്‍തോറും പൂത്തുലഞ്ഞു നില്‍ക്കുന്ന കൊന്നപ്പൂക്കള്‍ തന്നെയാണത്. വിഷുദിനത്തില്‍ ആദ്യം കാണുന്ന കാഴ്ചയുടെ ഫലം വര്‍ഷം മുഴുവനുണ്ടാകുമെന്നാണ് ഐതിഹ്യം. അതിനാല്‍ ദുര്‍നിമിത്തങ്ങളെ കണികാണാതിരിക്കാന്‍ ഓരോരുത്തരും ശ്രമിക്കുന്നു. ഐശ്വര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും നിറകണിയൊരുക്കിയാണ് ഓരോ മലയാളിയും വിഷു ആഘോഷിക്കുന്നത്. സൂര്യന്‍ മീനം രാശിയില്‍നിന്നു മേടം രാശിയിലേക്കു മടങ്ങുന്ന ദിവസം കൂടിയാണ് വിഷു. സൂര്യസംഗ്രമം കഴിഞ്ഞശേഷം ഉദിക്കുന്ന ആദ്യത്തെ സൂര്യരശ്മി വന്നുവീഴുന്നയിടം സ്വര്‍ണവര്‍ണമാകുമെന്നാണു വിശ്വാസം. അതുകൊണ്ടാണു കൊന്നപ്പൂക്കള്‍ക്ക് സ്വര്‍ണവര്‍ണമുണ്ടായതെന്നും മലയാളികള്‍ വിശ്വസിക്കുന്നു.
കുട്ടികള്‍ക്കും സന്തോഷത്തിന്റെ നാളുകളാണു വിഷുക്കാലം. പരീക്ഷാച്ചൂട് കഴിഞ്ഞ് അവധിക്കാലത്ത് ആദ്യമെത്തുന്ന ആഘോഷമാണു വിഷുവെന്നതു തന്നെ കാരണം. പടക്കങ്ങളും പൂത്തിരിയുമായി വിഷു കുഞ്ഞുമനസുകളില്‍ ആനന്ദത്തിന്റെ തിരിതെളിയിക്കുന്നു. വിഭവസമൃദ്ധമായ സന്ധ്യയിലൂടെ വിഷു അതിന്റെ പൂര്‍ണതയില്‍ എത്തിച്ചേരുകയും ചെയ്യുന്നു. മേടസംഗ്രമം കഴിഞ്ഞു വരുന്ന പുലരി കണികണ്ട് ഉണരുന്നത് ഐശ്യര്വപൂര്‍ണമായ വരും വര്‍ഷത്തിലേക്കാണ്. അതിനാല്‍ വിഷുദിനത്തിലെ കണി ഐശ്വര്യത്തിന്റെ പ്രതീക്ഷകളുടെയും പ്രതീകമായിട്ടാണു കണക്കാക്കപ്പെടുന്നത്. കണ്ണിനെയും കരളിനെയും കുളിരണിയിച്ചുകൊണ്ടു നാട്ടുവഴികളില്‍ ആണ്ടിലൊരിക്കല്‍ മാത്രം പൂക്കുന്ന കണിക്കൊന്നകള്‍ വിഷുക്കാലത്തിന്റെ മങ്ങലേറ്റുപോയ ഒര്‍മകളെ ഇന്നും തൊട്ടുണര്‍ത്തുന്നു.
കണിക്കൊന്ന

കൈരളിയുടെ വരപ്രസാദം
വസന്തഋതുവിന്റെ റാണിയായ കണിക്കൊന്ന കൈരളിക്കു കിട്ടിയ വരപ്രസാദമാണ്. മലയാളിയുടെ ഒരാണ്ടിന്റെ ഐശ്യര്യസമൃദ്ധിക്കു കണിയൊരുക്കുന്ന കൊന്നപ്പൂക്കളെ സംസ്ഥാനപുഷ്പമായി അംഗീകരിക്കുന്നുവെങ്കിലും കൊന്നമരങ്ങള്‍ വ്യാപകമായി നട്ടുപിടിപ്പിച്ചു സംരക്ഷിക്കുന്നതില്‍ ആരും വേണ്ടത്ര ശ്രദ്ധിക്കാറില്ല. പയറുവര്‍ഗ കുടുംബത്തിലെ അംഗമായ കണിക്കൊന്നയ്ക്ക് ഏതു കാലാവസ്ഥയെയും തരണം ചെയ്തു വളരാനുള്ള കെല്‍പ്പുണ്ട്. തീരദേശ പ്രദേശങ്ങളിലും തീരഭൂമിയിലെ കുറ്റിക്കാടുകളിലും മാത്രമല്ല ഹിമാലയത്തിലെ 1,500 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ വരെ വളരുന്ന കണിക്കൊന്ന ഇന്ത്യയിലെയും ബര്‍മയിലെയും കാടുകളില്‍ സര്‍വസാധാരണമായി കാണപ്പെടുന്നു.
കൊന്നമരത്തിന്റേത് ജലസമ്പന്നമായ പച്ചിലവളമാണ്. മണ്ണുമായി പെട്ടെന്ന് ഇഴുകിച്ചേരാന്‍ ഇതിനു കഴിയുന്നു. കൊന്നത്തടി വിറകാവശ്യത്തിനു മാത്രമല്ല, വാദ്യോപകരണത്തിനും ഉപയോഗിക്കുന്നുണ്ട്. കണിക്കൊന്നയുടെ പട്ടതുകല്‍ ഊറക്കിടുന്നതിനും തുണികള്‍ക്കു നിറം ചേര്‍ക്കുന്നതിനും ഉപയോഗിക്കുന്നു. ഒരു നല്ല ഔഷധവൃക്ഷമായ കണിക്കൊന്നയുടെ വേരിലും തൊലിയിലും 12 ശതമാനം മുതല്‍ 14 ശതമാനം വരെ ബാഷ്പശീല തൈലവും ടാനിനും അടങ്ങിയിരിക്കുന്നു. രക്തശുദ്ധിക്കും ത്രിദോഷനിവാരണത്തിനും കണിക്കൊന്നപ്പട്ട ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നു. ഇതു കഷായം വച്ചു രാവിലെയും വൈകിട്ടും പതിവായി കുടിച്ചാല്‍ ത്വക്കുരോഗങ്ങള്‍ ശമിക്കുമെന്നാണു വൈദ്യശാസ്ത്രം പറയുന്നത്. വേറെയും പ്രകൃതി മരുന്നായി കണിക്കൊന്ന ഉപയോഗിക്കപ്പെടുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  26 minutes ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  39 minutes ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  an hour ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  2 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  2 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  2 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  3 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  3 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago