പാചകംചെയ്ത റേഷനരിക്ക്് നിറപ്പകര്‍ച്ച
മാവൂര്‍: രാത്രി ഭക്ഷിച്ചതില്‍ ബാക്കിയായ ചോറിന് പിറ്റേദിവസം രാവിലെ നീലനിറം കണ്ടത് ആശങ്ക പരത്തി. ബി.ജെ.പി മാവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയോള്‍ കണയംകുന്നുമ്മല് കൃഷ്ണന്റെ വീട്ടിലാണ് സംഭവം.
മാര്‍ച്ച് അവസാനത്തില്‍ മാവൂര്‍ കണിയാത്തുള്ള റേഷന്‍ കടയില്‍നിന്ന് വാങ്ങിയതാണ് അരി. വെള്ളിയാഴ്ച ഉച്ചക്കുശേഷം വേവിച്ച് രാത്രി ഭക്ഷിച്ചതില്‍ ബാക്കിവന്നത് രാവിലെ വളര്‍ത്തുമൃഗങ്ങള്‍ക്ക് കൊടുക്കാന്‍ എടുത്തപ്പോഴാണ് നീല നിറവും രൂക്ഷ ഗന്ധവും അനുഭവപ്പെട്ടത്.
ഭക്ഷണം കഴിച്ച കൃഷ്ണന് രാത്രിയില്‍ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവത്രെ.
വളരെ കുറച്ചുമാത്രം ഭക്ഷിച്ചതിനാല്‍ ഭാര്യ സുഭാഷിണിക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നില്ല. സമയം വൈകുന്നതിനുസരിച്ച് നിറവും ഗന്ധവും കൂടുന്നുണ്ട്. ആരോഗ്യവകുപ്പിനെയും ഭക്ഷ്യസുരക്ഷ വിഭാഗത്തെയും വിവരം അറിയിച്ചിട്ടുണ്ട്. ഇന്ന് അവധിയായതിനാല്‍ നാളെ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധിക്കും.
പഞ്ചായത്ത് അംഗങ്ങളായ കെ. അനൂപ്, കെ. ഉണ്ണികൃഷ്ണന് എന്നിവര്‍ സ്ഥലത്തെത്തി. നേരത്തെ സമാനമായ സംഭവം കാരന്തൂരില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."