അണിഞ്ഞൊരുങ്ങി ജിദ്ദയിലെ പുതിയ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം; എയ്‌റോബ്രിഡ്ജുകള്‍ പ്രവര്‍ത്തനം തുടങ്ങി
ജിദ്ദ: മെയ് മാസം ഉദ്ഘാടനം ചെയ്യുന്ന പുതിയ ജിദ്ദ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയ്‌റോബ്രിഡ്ജുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിജയകരമായി പ്രവര്‍ത്തിപ്പിച്ചു. വിമാനങ്ങളില്‍ നിന്ന് എയര്‍പോര്‍ട്ട് ടെര്‍മിനലിലും തിരിച്ചും നേരിട്ട് പ്രവേശിക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന എയ്‌റോബ്രിഡ്ജുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരീക്ഷണാടിസ്ഥാനത്തിലാണ് പ്രവര്‍ത്തിപ്പിച്ചത്.
അതേസമയം പുതിയ വിമാനത്താവളത്തിന്റെ പ്രാരംഭഘട്ടം എന്ന നിലയില്‍ ആറ് കവാടങ്ങളായിരിക്കും തുറക്കുക. തുടക്കത്തില്‍ ആഭ്യന്തര വിമാനങ്ങളുടെ സേവനങ്ങളായിരിക്കും ഈ കവാടങ്ങളിലുടെ ലഭ്യമാവുക.
വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകുന്ന മുറക്ക് പിന്നീട്ട് ഘട്ടംഘട്ടമായി മറ്റ് കവാടങ്ങള്‍ കൂടി തുറന്ന് നല്‍കും. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും വിമാനത്താവളം പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജജമാവുക. സഊദിയിലെ ഏറ്റവും ജനപ്രീതിയാര്‍ജജിച്ച വിമാനത്താവളമായിരിക്കും പുതിയ ജിദ്ദ വിമാനത്താവളം. സഊദിയിലെ മൊത്തം വിമാനത്താവളങ്ങളില്‍ സഞ്ചരിക്കുന്ന യാത്രക്കാരുടെ 36.55 ശതമാനം യാത്രികരും ജിദ്ദ വിമാനത്താവളത്തെ ആശ്രയിക്കുമെന്നാണ് വിലയിരുത്തല്‍. ഇരു ഹറമുകളുടെയും വൈമാനിക കവാടായിരിക്കും ജിദ്ദ വിമാനത്താവളം.
പ്രാഥമിക ഘട്ടത്തില്‍ പീക്ക് സമയത്ത് മുപ്പത് മില്ല്യണ്‍ യാത്രക്കാരെ ഉള്‍കൊള്ളുന്ന പദ്ധതിയാണ് വിമാനത്താവളത്തിന്റേത്. രണ്ടാം ഘട്ടത്തില്‍ 55ഉം മുന്നാംഘട്ടത്തില്‍ 100 മില്ല്യണ്‍വരെയും യാത്രികരെ ഉള്‍കൊള്ളാനുള്ള ശേഷി വിമാനത്താവളത്തിനുണ്ടായിരിക്കും. പുതുതലമുറയില്‍പ്പെട്ട എ380 നയര്‍ ക്രാഫ്റ്റുകളുടെ കോമേഴ്‌സൃല്‍ ഹബുമായിരിക്കും ഈ വിമാനത്താവളം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."