വയനാട് പുഷ്പമേളകള്‍ക്ക് യോജിച്ച നാടെന്ന് വിദേശ വിനോദ സഞ്ചാരികള്‍
പടിഞ്ഞാറത്തറ: പുഷ്പമേളകള്‍ക്ക് അനുയോജ്യമായ നാടാണ് വയനാടെന്ന് വിദേശ വിനോദ സഞ്ചാരികള്‍. വയനാട്ടിലെ ഫ്‌ളവര്‍ഷോകള്‍ കണ്ണിനും മനസിനും കുളിര്‍മ നല്‍കുന്നതാണെന്ന് മലേഷ്യക്കാരനായ ജെയിംസ് മാക്രേ പറഞ്ഞു. ബാണാസുരയിലെ ഫ്‌ളവര്‍ ഷോ കണ്ടാണ് പൂക്കളുടെ ഉത്സവങ്ങളെക്കുറിച്ച് വാചാലനായത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മാക്രേയും ഒപ്പമുള്ള സഞ്ചാരികളും. ജില്ലയുടെ കാലാവസ്ഥയും മഴയും ഭൂപ്രകൃതിയുമെല്ലാം ഏറെ ആസ്വാദ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം ഒന്നിന് ബാണാസുര ഡാമിനോട് ചേര്‍ന്ന് ആരംഭിച്ച പുഷ്‌പോത്സവം ഏറെ ശ്രദ്ധേയമാകുകയാണ്. കൃത്യമായി ഒരുക്കിയ പൂക്കളില്‍ നിന്ന് വ്യത്യസ്ഥമായി മണ്ണില്‍ ചെടികള്‍ നട്ടൊരുക്കിയത് കാഴ്ചക്കാരെ കൂടുതല്‍ ആകര്‍ഷിക്കുന്നുണ്ട്. അവധിക്കാലമായതോടെ കുടുംബമായി എത്തുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.
ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് സഞ്ചാരികള്‍ കൂടുതലെത്തുന്ന മാസങ്ങളില്‍ പുഷ്‌പോത്സവം ഒരുക്കിയതിനാല്‍ വിദേശ വിനോദ സഞ്ചാരികളും കൂടുതലായി എത്തുന്നുണ്ട്. അവധിക്കാലത്ത് ബാണാസുര ഫ്‌ളവര്‍ ഷോ ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ക്ക് ഏറെ താല്‍പര്യമുണ്ടന്നും ടൂറിസ്റ്റ് ഗൈഡായ പ്രത്യുഷ് പറഞ്ഞു. ജില്ലയില്‍ ഡാമിനോട് ചേര്‍ന്ന് ഒരുക്കുന്ന ആദ്യ ഫ്‌ളവര്‍ ഷോ എന്ന പ്രത്യേകതയും അഞ്ചേക്കറിലുള്ള ഈ പൂക്കളുടെ ഉത്സവത്തിനുണ്ട്.
പാര്‍ക്കും സ്പീഡ് ബോട്ടിംഗും കുതിര സവാരിയുമുള്ള ബാണാസുര സാഗറില്‍ വിരുന്നെത്തിയ ആദ്യ ഫ്‌ളവര്‍ ഷോയും സന്ദര്‍ശകര്‍ക്ക് ആവേശമായിട്ടുണ്ട്. ഓര്‍ക്കിഡുകളുടെ ശേഖരം, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, വിപുലമായ നഴ്‌സറി എന്നിവയും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."