'സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാക്കണം'
അണ്ടത്തോട്: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടു നല്‍കുന്നവരുടെ ആശങ്കയകറ്റാതെ കയ്യൂക്കിലൂടെ കൈയേറുന്നത് ജനാധിപത്യ സംവിധാനത്തോടുളള വെല്ലുവിളിയാണ്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നയം വ്യക്തമാണെന്ന് ഗ്ലോബല്‍ കെ.എം.സി.സി പുന്നയൂര്‍ക്കുളം പഞ്ചായത്ത് കമ്മിറ്റി.
മണലാരണ്യത്തില്‍ ചോരനീരാക്കി അധ്വാനിച്ചുണ്ടാക്കിയ ഭവനങ്ങളും ജീവിതോപാധിക്കായി നിര്‍മിച്ച കെട്ടിടങ്ങളും നഷ്ടമാകുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും പ്രഖ്യാപിക്കാതെ വികസന വിരോധികളായും ചെറുത്ത് നില്‍പ്പിനെ തീവ്രവാദമായും മുദ്രകുത്തുന്നത് തികച്ചും അന്യായമാണ്.
നാടിന്റെ പൈതൃകവും ആരാധനാലയങ്ങളും ഖബര്‍സ്ഥാനും അന്തിയുറങ്ങുന്ന കൂരയും നഷ്ടപ്പെടാതെ വികസനം സാധ്യമാക്കുന്നിടത്താണ് ഭരണകര്‍ത്താക്കളുടെ ഇഛാശക്തി പ്രകടമാക്കേണ്ടത്.
കുടിയിറക്കപ്പെടുന്നവരെ പെരുവഴിയിലാക്കിയുള്ള വികസനം കൊടും ക്രൂരതയാണ്. നഷ്ടപരിഹാരത്തിലും പുനരധിവാസത്തിലും വ്യക്തത വരുത്താതെ സ്വന്തക്കാരുടെ ഇഛക്കനുസരിച്ച് സര്‍വെ മാറ്റി മറിക്കുന്ന രീതി ഒട്ടും ശരിയല്ല.
അധികാരികളും ഭരണകര്‍ത്താക്കളും ജനപക്ഷത്ത് നിന്ന് വികസനം സാധ്യമാക്കണം.പ്രസിഡന്റ് ഹുസൈന്‍ വലിയകത്ത് അധ്യക്ഷനായി. എ.ബി അലി, സി.ബി റഷീദ് മൗലവി, എ.എച്ച് ബാദുഷ, റഫീക്ക് കാര്യാടത്ത്, ലത്തീഫ് പരൂര്‍, നൗഷാദ് തെക്കൂട്ട്, ഫാറൂഖ് ചോലയില്‍, സെക്രട്ടറി കെ.എച്ച് റാഫി, ട്രഷറര്‍ നാസിബ് തട്ടില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."