രണ്ടാം ദിവസവും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍; നട്ടംതിരിഞ്ഞ് രോഗികള്‍
കുന്നംകുളം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം രണ്ടാം ദിവസവും തുടരുന്നു. ചികിത്സ കിട്ടാതെ നട്ടംതിരിഞ്ഞു രോഗികള്‍. ആയിരത്തിലേറെ പേര് നിത്യേനെയെത്തുന്ന കുന്നംകുളം താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്ന ഒ.പി വിഭാഗം സമരത്തിന്റെ രണ്ടാം ദിവസമായപ്പോള്‍ അടഞ്ഞുകിടന്നു.
രണ്ടു ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരുന്ന അത്യാഹിത വിഭാഗത്തില്‍ ഇന്നു ഒരു ഡോക്ടരുടെ സേവനം മാത്രമാണുണ്ടായത്. 17 ഡോക്ടര്‍മാരുള്ള ആശുപത്രിയില്‍ പ്രധാന ഒ.പികളിലെല്ലാം രാവിലെ മുതല്‍ തന്നെ രോഗികളുടെ വന്‍ തിരക്കായിരുന്നു. ജീവനക്കാരുടെ എണ്ണം കൂട്ടാതെ ജോലി സമയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണു ഡോക്ടര്‍മാര്‍ അനിശ്ചിത കാല സമരം തുടരുന്നത്. അധിക ഡ്യൂട്ടി സമയത്തു എത്താതിരുന്ന പാലക്കാട് കുമരംപുത്തൂര്‍ ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്പന്റു ചെയ്തതാണു പെട്ടെന്നുള്ള സമരത്തിനു കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."