കത്‌വ കൊലപാതകം; വ്യാപക പ്രതിഷേധം
കാളികാവ്: കാശ്മീരിലെ കത്‌വയില്‍ കൂട്ട ബലാത്സംഗത്തിനിരയായി മരണപ്പെട്ട എട്ടുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാളികാവ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ പൂങ്ങോട്, കെ.പി ശ്രീഹര്‍ഷ്, വി. സജാദ്, പി.നഗാസ്, എം. റാഫി, നസറുദ്ദീന്‍ ബര്‍മ എന്നിവര്‍ നേതൃത്വം നല്‍കി.
കാളികാവ്: സംഘ്പരിവാര്‍ ശക്തികളുടെ ക്രൂരതക്കെതിരെയും പ്രതികളെ സംരക്ഷിക്കുന്ന ബി.ജെ.പി സര്‍ക്കാരുകളുടെ നഗ്‌നമായ നിയമ ലംഘനങ്ങള്‍ക്കെതിരെയും ഡി.വൈ.എഫ്.ഐ ചോക്കാട് മേഖലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.എസ് അന്‍വര്‍ ഉദ്ഘാടനം ചെയ്തു. എം.കെ നിസാമുദ്ദീന്‍ അധ്യക്ഷനായി. പി. അഭിലാഷ്, കെ. നജ്മുദ്ദീന്‍, ടി. മുജീബ് സംസാരിച്ചു.
കാളികാവ്: ചോക്കാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേശധ പ്രകടനം നടത്തി. മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ സി. ശിഹാബുദ്ദീന്‍, മോനായി ചോക്കാട്, റാഫി മമ്പാട്ടുമൂല, എം. ആദില്‍, കെ. സുധീര്‍, എം.കെ ശിഹാബ്, അസ്‌കര്‍, മുജീബ്, ഇന്‍ഷാദ്, ഫിറോസ് ഖാന്‍, നാണി എന്നിവര്‍ നേതൃത്വം നല്‍കി.
മഞ്ചേരി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധയോഗം സംഘടിപ്പിച്ചു. എ.ഐ.സി.സി അംഗം ഡോ. എം.ഹരിപ്രിയ ഉദ്ഘാടനം ചെയ്തു.
സംഘ്പരിവാര്‍ സംഘടനകളുടെ ഭരണത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രക്ഷയില്ലാതായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് രാഹുല്‍ഗാന്ധി നടത്തിയ ഇടപെടലുകളെ യോഗം അഭിനന്ദിച്ചു. ഹനീഫ് മേച്ചീരി അധ്യക്ഷനായി.
വല്ലാഞ്ചിറ ഷൗക്കത്തലി, വല്ലാഞ്ചിറ ഹുസൈന്‍, ടി.പി വിജയകുമാര്‍, അപ്പുമേലാക്കം, കെ.ടി സുെൈബര്‍, കാരശ്ശേരിബാബു, ശംസു മുള്ളമ്പാറ, സലാം ചെട്ടിയങ്ങാടി സംസാരിച്ചു.
മഞ്ചേരി: പ്ലസ്ടു പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാംപ് നടക്കുന്ന മഞ്ചേരി എച്ച്.എം.വൈ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം അധ്യാപകര്‍ കത്‌വയിലെ പെണ്‍കുട്ടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അനില്‍ മങ്കട, ഷാനവാസ്, ബറോസ് കൊടക്കാടന്‍ ,സുരേഷ് നടുവത്ത്, കെ.എസ് രതീഷ് സംസാരിച്ചു.
പൂക്കോട്ടുംപാടം: അമരമ്പലം പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പൂക്കോട്ടുംപാടത്ത് പ്രതിഷേധ പ്രകടനം നടത്തി. മുസ്‌ലിം ലീഗ് പഞ്ചായത്ത് ട്രഷറര്‍ അഷ്‌റഫ് മുണ്ടശ്ശേരി, വൈസ് പ്രസിഡന്റ് കുണ്ടില്‍ മജിദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ്, പരിമമ്മു, പി.ടി അയമ്മു, ഉസ്മാന്‍ കണ്ണത്ത്, അബ്ദുല്ല ഹാജി വി.കെ അബ്ദു, പി. ഫവാസ്, കുണ്ടില്‍ അഷറഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മഞ്ചേരി: മുസ്‌ലിം ലീഗ് മുനിസിപ്പല്‍, പഞ്ചായത്ത് കമ്മിറ്റികള്‍ പ്രധിഷേധം സംഘടിപ്പിച്ചു. സീതിഹാജി ബസ്സ്റ്റാന്റില്‍ നടന്ന പ്രതിഷേധ സംഗമം അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കണ്ണിയന്‍ അബൂബക്കര്‍ അധ്യക്ഷനായി. എസ്.ടി.യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം.റഹ്മത്തുല്ല, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, അഡ്വ.എന്‍.സി ഫൈസല്‍, അഡ്വ.കെ.സി അഷ്‌റഫ്, ടി.എം നാസര്‍, എം.പി.എ ഹബീബ് കുരിക്കള്‍, എ.എം മൊയ്തീന്‍, വി.അബ്ദുറഹ്മാന്‍ ബാപ്പുട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
തുവ്വൂര്‍: പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വണ്ടൂര്‍ മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് എ.പി ഹസ്‌കര്‍, കെ.കെ അലി, കെ.ഷാഹിദ്, ടി.ഷാനവാസ്, എന്‍.കെ നാസര്‍, പി.സുനീര്‍, എ.കെ ജംഷീര്‍, എ.ഷമീര്‍, പി.ഇസ്സുദ്ദീന്‍, എം. ഉവൈസ് എന്നിവര്‍ നേതൃത്വം നല്‍കി.
അരീക്കോട്: കാവനൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. പി.പി ഹംസ മാസ്റ്റര്‍, ബിച്ചന്‍ ചെങ്ങര, ഇ.പി മുജീബ്, വി.എ നാസര്‍, ശൈഖ് മുഹമ്മദ്, ടി.വി മുഹമ്മദ്, ചന്ദ്രിക കുഞ്ഞാപ്പു, അലി മാസ്റ്റര്‍, മൂസക്കുട്ടി, സി. കരീം, ആലിഹാജി, സൈതാജി മുത്തു, മുനീര്‍, ഫസല്‍, ഗഫൂര്‍ നേതൃത്വം നല്‍കി.
പാണ്ടിക്കാട്: ഭരണകൂട ഭീകരതക്കെതിരെയും മരിച്ച ബാലികയുടെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പാണ്ടിക്കാട്ട് പൗരാവലിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന പൊതുയോഗം വി.പി സൗക്കത്തലി ഉദ്ഘാടനം ചെയ്തു. നാസര്‍ ഡിബോണ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."