ആദര്‍ശ സമ്മേളനങ്ങള്‍: മേഖലകളില്‍ അന്തിമരൂപമായി
മലപ്പുറം: സമസ്ത ആദര്‍ശ കാംപയിന്റെ ഭാഗമായി ഈസ്റ്റ് ജില്ലയില്‍ എസ്.കെ.എസ്.എസ്.എഫ് ആദര്‍ശസമ്മേളനങ്ങള്‍ക്ക് രൂപം നല്‍കി. ഈസ്റ്റ് ജില്ലയില്‍ 18 മേഖലാ കേന്ദ്രങ്ങളിലാണ് ആദര്‍ശ സമ്മേളനങ്ങള്‍ നടക്കുന്നത്. ഇതില്‍ എടവണ്ണപ്പാറ, മഞ്ചേരി, കരുവാരക്കുണ്ട്, നിലമ്പൂര്‍ മേഖലകളില്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി.
22ന് താഴെക്കോട്, 23ന് പെരിന്തല്‍മണ്ണ, 24ന് മോങ്ങം, കാളികാവ്, 26ന് അരീക്കോട്, 29ന് പുലാമന്തോള്‍, 30ന് കിഴിശ്ശേരി മേഖലയിലെ കടുങ്ങല്ലൂര്‍, വണ്ടൂര്‍, മെയ് മൂന്നിന് മലപ്പുറം, നാലിന് പുളിക്കല്‍, അഞ്ചിന് എടക്കര, 12ന് മക്കരപ്പറമ്പ് മേഖലയിലെ വറ്റല്ലൂര്‍ മേക്കുളമ്പ്, 14ന് മേലാറ്റൂര്‍ എന്നിവിടങ്ങളില്‍ ആദര്‍ശ സമ്മേളനങ്ങള്‍ നടക്കും.
വിവിധ കേന്ദ്രങ്ങളിലായി സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, പി. കുഞ്ഞാണി മുസ്‌ലിയാര്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.കെ റഹ്മാന്‍ ഫൈസി, റഹ്മത്തുല്ലാഹ് ഖാസിമി മൂത്തേടം, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, എം.പി മുസ്തഫല്‍ ഫൈസി, നാസര്‍ ഫൈസി കൂടത്തായി, എം.ടി അബൂബക്കര്‍ ദാരിമി, അബ്ദുല്‍ ഗഫൂര്‍ അന്‍വരി, മുസ്തഫ അശ്‌റഫി കക്കുപ്പടി, സത്താര്‍ പന്തല്ലൂര്‍, ഫരീദ് റഹ്മാനി, അന്‍വര്‍ സ്വാദിഖ് ഫൈസി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, നൗഫല്‍ അന്‍വരി ചെത്തല്ലൂര്‍ എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."