HOME
DETAILS

വ്യോമയാന പാതയുടെ നേര്‍ക്കാഴ്ചയായി കരിപ്പൂരില്‍ എക്‌സ്‌പോ

  
backup
April 15 2018 | 07:04 AM

518104-2

 

കൊണ്ടോട്ടി: കരിപ്പൂരിന്റെ ആകാശവീഥിയും റണ്‍വേയും അത്യാധുനിക ഉപകരണങ്ങളും പൊതുജനങ്ങള്‍ക്ക് മുന്‍പിലേക്ക് നേര്‍ക്കാഴ്ചയാക്കി എയര്‍പോര്‍ട്ട് അതോറിറ്റിയുടെ എക്‌സ്‌പോ പ്രദര്‍ശനം. ആകാശവീഥിയില്‍ പറക്കുന്ന വിമാനം റണ്‍വേയില്‍ സുരക്ഷിത ലാന്‍ഡിങ് നടത്തുന്നതടക്കമുളള സൗകര്യങ്ങളാണ് കരിപ്പൂരില്‍ എയര്‍പോര്‍ട്ട് അതോറിറ്റി എക്‌സ്‌പോയില്‍ ഒരുക്കിയിരിക്കുന്നത്.
വിമാനത്താവളത്തിന്റെ മുപ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര ടെര്‍മിനലിലാണ് പൊതുജനങ്ങള്‍ക്കായി എക്‌സ്‌പോ പ്രദര്‍ശിപ്പിക്കുന്നത്. വിമാനങ്ങള്‍ മറ്റൊരു വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നത് മുതല്‍ കരിപ്പൂരില്‍ വന്നിറങ്ങുന്നത് വരെ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.ഇവ വിശദീകരിക്കാന്‍ അതോറിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥരും രംഗത്തുണ്ട്. ഇന്ത്യയില്‍ വ്യോമയാന ചരിത്രത്തിലെ നാഴികക്കല്ലായ ഗഗന്‍ എന്ന അത്യാധുനിക സാറ്റ്‌ലൈറ്റ് സംവിധാനമാണ് എക്‌സ്‌പോയിലെ പ്രധാന ആകര്‍ഷണം. വിമാനങ്ങളുടെ ലാന്‍ഡിങിനെ സഹായിക്കുന്ന ഇന്‍സ്റ്റുമെന്‍ട്രല്‍ ലാന്‍ഡിങ് സിസ്റ്റ(ഐ.എല്‍.എസ്)മാണ് എക്‌സപോയില്‍ മറ്റൊരു കാഴ്ച.റണ്‍വേയില്‍ സ്ഥാപിച്ചിട്ടുള്ള ഐ.എല്‍.എസിന്റെ ഗ്ലേ പാത്ത്, ലോക്കലൈസര്‍ എന്നിവയുടെ ഭാഗങ്ങളടക്കം എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.വിമാനം ലാന്‍ഡിങിന് പൈലറ്റിന് റണ്‍വേയുടെ നേര്‍രേഖ കാണിച്ചുനല്‍കുന്നത് ഐ.എല്‍.എസിന്റെ ഗ്ലേ പാത്ത്,ലോക്കലൈസര്‍ ഭാഗങ്ങളാണ്. റണ്‍വേയില്‍ ലൈറ്റുകളുടെ സജീകരണങ്ങളും കൃത്യമായി എക്‌സപോയില്‍ ചേര്‍ത്തുവച്ചിട്ടുണ്ട്.
വിമാനത്താവളത്തിന്റെ റണ്‍വേ ഒരുമേശക്ക് മുകളിലേക്ക് ഒരുക്കിയാണ് വിമാന ലാന്‍ഡിങ് പരിചയപ്പെടുത്തുന്നത്. വിമാനത്താവളത്തിലെ അഗ്നിശമന സേനയുടെ ഉപകരണങ്ങളും പ്രദര്‍ശന ഹാളിലുണ്ട്. ഇതോടൊപ്പം മുപ്പത് വര്‍ഷത്തെ കരിപ്പൂരിന്റെ ഫോട്ടോകളും പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  34 minutes ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  42 minutes ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  an hour ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  an hour ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  2 hours ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  2 hours ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  3 hours ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  3 hours ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  4 hours ago