HOME
DETAILS
MAL
എടച്ചാക്കൈ പാലത്തിന് സമീപം അപകടം പതിവാകുന്നു
backup
April 15 2018 | 07:04 AM
തൃക്കരിപ്പൂര്‍: എടച്ചാക്കൈ പാലത്തിനു സമീപം വാഹനാപകടം പതിവാകുന്നു. ആയിറ്റി റോഡില്‍നിന്ന് എടച്ചാക്കൈ പാലത്തിലേക്കു കയറുന്ന വാഹനങ്ങളാണ് കുഴിയിലേക്കു മറിഞ്ഞ് അപകടം പതിവാകുന്നത്. കഴിഞ്ഞ ദിവസം രാത്രിയും ഇത്തരത്തില്‍ കാര്‍ നിയന്ത്രണം വിട്ടു കുഴിയിലേക്കു മറിഞ്ഞു. ഇവിടെ ബസ് കാത്തിരിക്കുകയായിരുന്ന ദര്‍സ് വിദ്യാര്‍ഥി തലനാരിഴക്കാണു രക്ഷപ്പെട്ടത്.
അമിതവഗതയില് വരുന്ന കാര്‍ തന്നെയും തട്ടുമെന്ന വിശ്വാസത്തില്‍ പരിസരത്തെ കുഴിയിലേക്കു ചാടിയതിനാലാണ് വിദ്യാര്‍ഥി രക്ഷപ്പെട്ടത്. ആറുമാസത്തിനിടയ്ക്കു നിരവധി വാഹനങ്ങള്‍ ഇവിടെ മറിഞ്ഞിട്ടുണ്ട്. അശ്രദ്ധയും അമിത വേഗതയുമാണ് അപകടങ്ങള്‍ക്കു കാരണമെന്നു പറയപ്പെടുന്നു. ആയിറ്റി ഭാഗത്തുനിന്നു പാലത്തിലേക്കുള്ള ഭാഗത്തു കൈവരികള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."