അംബേദ്കര്‍ സ്മരണ ബഹുസ്വരതയ്ക്കു കരുത്ത്: സതീശന്‍ പാച്ചേനി
കണ്ണൂര്‍: രാജ്യത്ത് ഭരണകൂടത്തിന്റെ പിന്തുണയില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും മതേതരത്വം തകര്‍ക്കാനും പരിശ്രമങ്ങള്‍ നടക്കുമ്പോള്‍ ഇന്ത്യയുടെ മഹത്തായ പൈതൃകത്തെ മുറുകെപിടിച്ച് രാജ്യത്തിന്റെ ബസുസ്വരതക്ക് കരുത്ത് പകരാന്‍ അംബേദ്കര്‍ സ്മരണയിലൂടെ സാധിക്കുമെന്നു ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
അംബേദ്കറുടെ 127ാം ജന്മദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിന്നു അദ്ദേഹം.
പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാനുള്ള നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയും ദലിത് പിന്നോക്ക ജനവിഭാഗങ്ങള ക്രൂരമായി വേട്ടയാടാനും ബി.ജെ.പി നേതൃത്വത്തില്‍ ശ്രമിക്കുകയാണെന്നും ഇതിനെതിരെ ശക്തമായ പ്രതിരോധനിര ശക്തിപ്പെടുത്താനും ദലിത് ജനവിഭാഗങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍ാനും അംബേദ്കര്‍ സ്മരണ കരുത്തു പകരുമെന്നും പാച്ചേനി വ്യക്തമാക്കി.
അജിത് മാട്ടൂല്‍ അധ്യക്ഷനായി. സജീവ് ജോസഫ്, എന്‍.പി ശ്രീധരന്‍, കെ ബാലകൃഷ്ണന്‍, സുരേഷ് ബാബു എളയാവൂര്‍, എം.പി വേലായുധന്‍, ടി. ജയകൃഷ്ണന്‍, പൊന്നമ്പത്ത് ചന്ദ്രന്‍, കൂക്കിരി രാജേഷ്, കാട്ടാമ്പള്ളി രാമചന്ദ്രന്‍, എ.എന്‍ ആന്തൂരാന്‍, കൊയിലേരിയന്‍ ദാമോദരന്‍, പി. ചന്ദ്രന്‍, ഗംഗന്‍ അവേര, സുരേശന്‍ അഴീക്കല്‍, എം.വി മനോഹരന്‍, ബേബി രാജേഷ്, ഇട്ടമ്മല്‍ നിരിച്ചന്‍, ടി. പ്രഭാകരന്‍, കെ. മനീഷന്‍, റനീഷ് അത്തായക്കുന്ന്, രാജീവന്‍ പാപ്പിനിശ്ശേരി, സുനീഷ് പള്ളിക്കുന്ന് പുഷ്പാര്‍ച്ചനയ്ക്കും അനുസ്മരണ സമ്മേളനത്തിനും നേതൃത്വം നല്‍കി.
കേരള പട്ടിക ജനസമാജം ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പഴയ ബസ്‌സ്റ്റാന്‍ഡ് പരിസരത്ത് ഡോ. അംബേദ്കര്‍ ജയന്തി ആഘോഷം ജില്ലാ പ്രസിഡന്റ് പ്രസീത അഴീക്കോട് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പ്രകാശന്‍ മൊറാഴ അധ്യക്ഷനായി. എ.കെ. സതീഷ് ചന്ദ്രന്‍, ചാവശ്ശേരി സുകുമാരന്‍, ദേവദാസ്, കെ. അംബുജാക്ഷന്‍, എ. സത്യന്‍ സംസാരിച്ചു.
സാധുജന പരിപാലന സംഘം സംഘടിപ്പിച്ച ജന്മജയന്തി വാരാഘോഷം ഡെപ്യൂട്ടി മേയര്‍ പി.കെ. രാഗേഷ് ഉദ്ഘാടനം ചെയ്തു.
പി. നാരായണന്‍ അധ്യക്ഷനായി. മുത്തലിബ് അസ്‌ലമി സ്മാരക പ്രഭാഷണം നടത്തി.
ഡോ. എ. സനില്‍ കുമാര്‍, പ്രഭാകരന്‍ നാറാത്ത്, കെ.പി ഷഫീക്ക്, പ്രദീപന്‍ തൈക്കണ്ടി, പത്മനാഭന്‍ മോറാഴ, എം.വി മനോഹരന്‍, സുരേഷ് അഴീക്കല്‍, കെ. രാഹുല്‍, മോഹന്‍ദാസ്
ഉണ്ണികുളം, ചന്ദ്രന്‍ കോര്‍ലായി സംസാരിച്ചു. എം. വിജയലക്ഷ്മി, വിഷ്ണു വിനോദ് എന്നിവരെ ആദരിച്ചു. വിഷുക്കോടി, വിഷു കിറ്റ് വിതരണവും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."