കത്‌വ പെണ്‍കുട്ടിയുടെ കുടുംബം സുപ്രിംകോടതിയിലേക്ക്: വിചാരണ കശ്മീരിനു പുറത്താക്കണമെന്നാവശ്യം
ജമ്മു: ജമ്മു കശ്മീരിലെ കത്‌വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിയുടെ ബന്ധുക്കള്‍ സുപ്രിംകോടതിയിലേക്ക്. കേസ് വിചാരണ ജമ്മു കശ്മീരിനു പുറത്തു നടത്തണമെന്ന ആവശ്യവുമായാണ് കോടതിയെ സമീപിക്കുന്നത്.
സംസ്ഥാനത്തെ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ പ്രതികളെ സംരക്ഷിക്കുന്നതിനു വേണ്ടി റാലിയില്‍ സംബന്ധിച്ചതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ സുപ്രിംകോടതിയെ സമീപിക്കുന്നത്. ജമ്മുവിലെ സാഹചര്യത്തില്‍ കേസ് സമാധാനപരമായി നടക്കുമെന്ന് തോന്നുന്നില്ലെന്ന് കുടുംബത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. കുറ്റപത്രം സമര്‍പ്പിക്കുന്നതു പോലും അഭിഭാഷകര്‍ തടഞ്ഞതും സുപ്രിംകോടതിയെ ബോധിപ്പിക്കും.
അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് രാജ്യമെങ്ങും മാര്‍ച്ചുകളും പ്രകടനങ്ങളും നടക്കുകയാണ്. ഡല്‍ഹി, മുംബൈ, ഗോവ, ബംഗളൂരു തുടങ്ങിയ നഗരങ്ങളില്‍ ഇന്നു വൈകിട്ട് പ്രതിഷേധ പരിപാടികളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."