ഐ.പി.എല്‍: റാണയുടെ അര്‍ധസെഞ്ച്വറി കരുത്തില്‍ കൊല്‍ക്കത്ത
കൊല്‍ക്കത്ത: ഐ.പി.എല്ലിന്റെ 11ാം എഡിഷനില്‍ ഡല്‍ഹിക്കെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി കൊല്‍ക്കത്ത. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.
നിതീഷ് റാണയുടെ അര്‍ധ സെഞ്ച്വറിയു(59)ടെയും ആന്ദ്രറസലിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെയും (12 ബോളില്‍ 41 റണ്‍സ്) കരുത്തിലാണ് കൊല്‍ക്കത്ത് മികച്ച സ്‌കോര്‍ നേടിയത്. സുനില്‍ നരേയ്ന്‍ തിളങ്ങാതെ പോയ മത്സരത്തില്‍ ക്രിസ് ലിന്‍ (31), ഉത്തപ്പ (35) എന്നിവര്‍ മികച്ച സ്‌കോറുകള്‍ കണ്ടെത്തി. നായകന്‍ ദിനേഷ് കാര്‍ത്തിക്കിന് 19 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.
ആന്ദ്ര റസലിന് ശേഷം വന്നവരെല്ലാം നിലയുറപ്പിക്കും മുമ്പേ ഡല്‍ഹി ബൗളര്‍മാര്‍ പവലിയനിലേക്ക് ആയച്ചത് കൊല്‍ക്കത്തയുടെ റണ്‍വേട്ടയ്ക്ക് തടസം സൃഷ്ടിച്ചു.
രാഹുല്‍ തെവാതിയ മൂന്നും ബോള്‍ട്ട്, മോറിസ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ നദീമും ഷമിയും ഒരു വിക്കറ്റ് വീതം ഡല്‍ഹിക്ക് വേണ്ടി വീഴ്ത്തി. ഐ.പി.എല്ലില്‍ മൂന്നു മത്സരങ്ങൡ വീതം ഓരോ ജയം വീതമുള്ള ഇരു ടീമുകള്‍ക്കും ഇന്ന് വിജയം അനിവാര്യമാണ്. കൊല്‍ക്കത്ത ആദ്യ മത്സരത്തില്‍ വിജയിക്കുകയും പിന്നീടുള്ള രണ്ടു മത്സരങ്ങളില്‍ തോല്‍ക്കുകയുമായിരുന്നു. ഡല്‍ഹിയാവട്ടെ ആദ്യ രണ്ടു മത്സരങ്ങള്‍ തോല്‍വി രുചിച്ച ശേഷമാണ് വിജയിച്ചത്. പോയിന്റ് പട്ടികയില്‍ കൊല്‍ക്കത്ത അഞ്ചാം സ്ഥാനത്തും ഡല്‍ഹി എട്ടാം സ്ഥാനത്തുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."