HOME
DETAILS

ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

  
backup
April 16 2018 | 19:04 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4


കായംകുളം: പൂട്ടിയിട്ടിരുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വാഗണ്‍ കുത്തിത്തുറന്ന് കേബിളുകളും ഫൈബര്‍ ഹാന്റിലുകളും പാളത്തില്‍ നിരത്തി ട്രെയിന്‍ അപകടപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. പാവുമ്പാ കുന്നിലേത്ത് വടക്കതില്‍ അബ്ദുല്‍നാസര്‍ എന്ന ശിവരാജന്‍(50), പെരിങ്ങാല അമരത്ത് പുത്തന്‍വീട്ടില്‍ ലാലന്‍തോമസ് (54), പെരിങ്ങാല കരമേല്‍ പ്രിന്‍സന്‍ വില്ലയില്‍ കലേശന്‍ (42) എന്നിവരെയാണ് ആര്‍.പി.എഫിന്റെ സഹായത്തോടെ കായംകുളം പൊലിസ് അറസ്റ്റ് ചെയ്തത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് ആക്രിസാധനങ്ങള്‍ പെറുക്കിനടക്കുന്നവരെന്ന വ്യാജേന എത്തി രാത്രിയില്‍ മോഷണം നടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവരെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ 24ന് പുലര്‍ച്ചെയാണ് റെയില്‍വേ സ്റ്റേഷന് അടുത്തുള്ള കാക്കനാട് വലിയതറ ലെവല്‍ക്രോസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വാഗണിന്റെ പൂട്ട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിച്ചത്. വാഗണ്‍ കുത്തിത്തുറന്ന് എട്ട് കിലോയോളം തൂക്കം വരുന്ന ചെമ്പ് കേബിളുകളും സാധാരണ കേബിളുകളും ഫൈബര്‍ ഹാന്റിലുകളും പുലര്‍ച്ചെ 2.40 ന് മംഗലാപുരം തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിന്‍ കടന്നുവന്ന ട്രാക്കില്‍ സംഘം നിരത്തി വയ്ക്കുകയായിരുന്നു. ട്രെയിന്‍ വേഗത കുറച്ച് കടന്നുവരുന്നതിനിടയില്‍ സംഭവം ലോക്കോപൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സ്റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചു. ഉടന്‍തന്നെ ആര്‍.പി.എഫും സിഗ്‌നല്‍ വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. പതിവായി ആക്രിസാധനങ്ങള്‍ പെറുക്കുന്നതിന്റെ മറവില്‍ മോഷ്ടിക്കുന്ന ഭാരമേറിയ വസ്തുക്കള്‍ റെയില്‍വേ ട്രാക്കില്‍ നിരത്തിവച്ച് പൊട്ടിച്ച് ചെറുകഷ്ണങ്ങളാക്കി കൊണ്ടുപോകുകയാണ് ഇവരുടെ രീതിയെന്ന് പൊലിസ് പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം

Kerala
  •  3 months ago
No Image

ആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍

Kerala
  •  3 months ago
No Image

സുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍ 

Kerala
  •  3 months ago
No Image

ഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു

Kerala
  •  3 months ago
No Image

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കില്ല; ഉത്തരവ് പിന്‍വലിക്കാന്‍ ഗതാഗതമന്ത്രിയുടെ നിര്‍ദ്ദേശം

Kerala
  •  3 months ago
No Image

മദ്യനയ അഴിമതിക്കേസ്: സിബിഐ കേസിലും കെജ്‌രിവാളിന് ജാമ്യം, പുറത്തേക്ക് 

Kerala
  •  3 months ago
No Image

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്: തുടരന്വേഷണത്തിന് കോടതിയുടെ അനുമതി

Kerala
  •  3 months ago
No Image

ഹിമാചല്‍ പള്ളി തര്‍ക്കം: സമാധാനവും സാഹോദര്യവും നിലനിര്‍ത്തും; കോടതി ഉത്തരവിട്ടാല്‍ പള്ളിയുടെ ഭാഗം പൊളിക്കാനും തയ്യാറെന്ന് മുസ്‌ലിം വിഭാഗം

National
  •  3 months ago
No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago