HOME
DETAILS
MAL
ദിലീപിന് വിദേശത്ത് പോകുന്നതിന് അനുമതി
backup
April 16 2018 | 19:04 PM
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നേരിടുന്ന ചലച്ചിത്ര നടന് ദിലീപിന് വിദേശത്ത് പോകുന്നതിന് കോടതി അനുമതി നല്കി. എറണാകുളം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബിജു മേനോനാണ് ഏപ്രില്‍ 25 മുതല്‍ മെയ് നാലു വരെ ദുബൈ, സിംഗപ്പൂര്‍ എന്നിവിടങ്ങിലേക്ക് പോകാന്‍ അനുമതി നല്‍കിയത്. വിദേശത്തേക്ക് പോകുന്നതിനു അനുമതി തേടിയും പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടും സമര്‍പ്പിച്ച ഹരജി കോടതി അനുവദിക്കുകയായിരുന്നു. പുതുതായി റിലീസ് ചെയ്യുന്ന സിനിമയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിദേശയാത്രക്കാണ് ദിലീപ് കോടതിയുടെ അനുമതി തേടിയത്. കേസില്‍ ജാമ്യം ലഭിച്ച ശേഷം രണ്ടാം തവണയാണ് ദിലീപ് വിദേശയാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിക്കുന്നത്. വിചാരണ നടപടികള്‍ക്കായി കേസ് മെയ് 21 നു വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."