ഉന്നാവോ പീഡനം: പെണ്‍കുട്ടിയെ എം.എല്‍.എയുടെ വീട്ടിലെത്തിച്ച സ്ത്രീ അറസ്റ്റില്‍
ന്യൂഡല്‍ഹി: ബി.ജെ.പി എം.എല്‍.എ പ്രതിയായ ഉന്നാവോ പീഡനക്കേസില്‍ പെണ്‍കുട്ടിയെ എം.എല്‍.എയുടെ വീട്ടിലെത്തിച്ച സ്ത്രീ അറസ്റ്റിലായി. ശശി സിങ് എന്ന സ്ത്രീയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
ജോലി വാങ്ങിത്തരാമെന്നു പ്രലോഭിപ്പിച്ച് ശശി സിങ് തന്റെ മകളെ എം.എല്‍.എയുടെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്നും എം.എല്‍.എ അവളെ ഉപദ്രവിക്കുമ്പോള്‍ ശശി സിങ് പുറത്തു കാവല്‍ നിന്നുവെന്നും പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവ് വെളിപ്പെടുത്തിയിരുന്നു.
എം.എല്‍.എക്കെതിരേ പരാതി നല്കിയ പെണ്‍കുട്ടിയുടെ പിതാവ് കൊല്ലപ്പെട്ടതോടെയാണ് കേസ് ജനശ്രദ്ധ നേടിയത്. എം.എല്‍.എക്കെതിരേ പൊലിസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് രാജ്യവ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു.
തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് വിട്ടത്. അലഹബാദ് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."