സംഘടനകള്‍ ഇല്ലാത്ത ഹര്‍ത്താലുകള്‍ അരാജകത്വം സൃഷ്ടിക്കും: കോടിയേരി
ആലുവ: സംഘടനകള്‍ ഇല്ലാത്ത ഹര്‍ത്താലുകള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇത് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആലുവയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്‌വ സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണം. എന്നാല്‍, ചിലര്‍ ഇത്തരം സംഭവങ്ങളുടെ പേരില്‍ രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത്തരം സങ്കുചിതമായ താല്‍പര്യങ്ങളില്‍ സി.പി.എം സംഘടനകള്‍ അകപ്പെടരുത്. കസ്റ്റഡി മരണങ്ങളും പീഡനങ്ങളും അംഗീക്കരിക്കാന്‍ ആവില്ല. കേരളത്തില്‍ പൊതുവെ ഇത്തരത്തിലുള്ള മരണങ്ങളും പീഡനങ്ങളും കുറവാണ്. ഇങ്ങനെയുള്ളവര്‍ പൊലിസ് സേനയില്‍ ഉണ്ടാവില്ല. കസ്റ്റഡി മരണത്തിന് ഉത്തരവാദികളായവര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണം. വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് റൂറല്‍, ജില്ലാ പൊലിസ് മേധാവിയെ മാറ്റണമെന്ന പ്രതിപക്ഷ നേതാവിന്റെ ആവശ്യം അംഗീകരിക്കാനാവില്ല. അദ്ദേഹത്തിന് അഭിപ്രായം ഉണ്ടെങ്കില്‍ നിയമസഭയില്‍ പറയണം.
ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി മൊഴിമാറ്റിയതിനെക്കുറിച്ച് തനിക്ക് അറിയില്ല. അറിവില്ലാത്ത കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തി കോടതി കയറാന്‍ താല്‍പര്യമില്ലെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."