എസ്.കെ.എസ്.എസ്.എഫ് പ്രാര്‍ഥനാ സദസ് 17ന്
ആലുവ: ജമ്മു കശ്മീരിലെ കത്‌വയില്‍ എട്ട് വയസുകാരിയെ മൃഗീയമായി ബലാത്സംഗം ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്.കെ.എസ്.എസ്.എഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഹ്വാനമനസരിച്ച് 17ന് മുഴുവന്‍ യൂണിറ്റുകളിലും പ്രാര്‍ഥന സദസുകള്‍ നടക്കും. മാരകമായ അക്രമങ്ങളും നിരന്തരമായ കൊലകളും പീഡനങ്ങളും നിത്യസംഭവങ്ങളാകുമ്പോള്‍ മുസ്‌ലിം ഉമ്മത്തിന്ന് എന്നു അഭയമാകേണ്ടത് പ്രാര്‍ഥനയാണെന്ന് നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷക്കാലത്തെ ഇന്ത്യന്‍ സര്‍ക്കാറിന്റെ നിലപാടുകളാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. നിയമത്തെ സംരക്ഷിക്കേണ്ട നിയമപാലകര്‍ നിയമം കൈയിലെടുക്കുമ്പോള്‍ ജനാധിപത്യ സംവിധാനം താറുമാറാകുമ്പോള്‍ പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ ഒത്തുചേരാം നാഥന്റെ മുമ്പില്‍ എന്ന ആശയത്തോടെ സംഘടിപ്പിക്കുന്ന സംഗമത്തിന്റെ വിജയത്തിനായി ശാഖ കമ്മറ്റികള്‍ മുന്നിട്ടിറങ്ങണമെന്ന് അബ്ദുള്‍ ഖാദര്‍ ഹുദവി, ടി.എം സിദ്ദീഖ്, കെ.എന്‍ നിയാസ് എന്നിവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."